ഫിലോമിന : മം…. ബാക്കി വന്നിട്ട് പറയാം…. നീ പറഞ്ഞാലേ അവൻ കേൾക്കൂ…..
ജെസ്സി : ശരിയമ്മേ…
ജെസ്സി കാൾ കട്ട് ചെയ്തു….. ഇപ്പോൾ ജോ ആണ് അവളുടെ വേദന…..
ബാംഗ്ലൂരിൽ നല്ല സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലിയുണ്ടായിരുന്നതാ… ആ ജോലിയൊക്കെ മടുത്തു നാട്ടിൽ വന്നു കൃഷി തുടങ്ങി….. അമ്മയെ ഒറ്റക്കാക്കി പോകുന്നതിന്റെ വിഷമം കണക്കിലെടുത്തു ജോലി ഉപേക്ഷിക്കുന്നതിൽ ആർക്കും പ്രശ്നമുണ്ടായിരുന്നില്ല….. കൃഷി പിന്നെ അവനു പണ്ടേ ഇഷ്ടമുള്ള കാര്യമായിരുന്നു….
ഡെന്നിസിനോടാണ് ജോലി വേണ്ട എന്നു വെക്കുന്നതിന്റെ കാര്യം ആദ്യം പറഞ്ഞത്…. ഡെന്നിസ് ഫുൾ സപ്പോർട്ട് ആയിരുന്നു….
പിന്നെ അവർക്ക് ജീവിക്കാനുള്ളത് ഒക്കെ ആ പറമ്പിൽ നിന്നു കിട്ടും… പിന്നെന്തിനാ അമ്മയെ ഒറ്റയ്ക്കാക്കി പോകുന്നത്… അതായിരുന്നു ഡെന്നിസിന്റെ ലൈൻ….
അങ്ങനെ ഇരിക്കുമ്പോഴാണ് അവനൊരു കല്യാണലോചന വന്നത്….കുട്ടിക്കാനത്തുനിന്ന്….
ഞാനും ഡെന്നിസും അവനും ചെന്നു കണ്ടിട്ടാണ് കല്യാണം ആലോചിച്ചത്…..രണ്ടു പേർക്കും സമ്മതമായിരുന്നു… പിന്നെ ജോ കാണാൻ നല്ല ചേലുള്ള പയ്യനാണ്… ഞങ്ങളുടെ അപ്പന്റെ അഴകാണ് ഞങ്ങൾക്ക് കിട്ടിയിരിക്കുന്നത് എന്നു അമ്മ എപ്പോഴും പറയും …
പെട്ടെന്നായിരുന്നു കല്യാണം… പെൺ വീട്ടുകാരുടെ ധൃതി കണ്ടപ്പോൾ ഞങ്ങൾക്ക് സംശയമൊന്നും തോന്നിയില്ല… പക്ഷെ അതൊരു വൻ ദുരന്തമായി തീർന്നു ആ കല്യാണം….
കല്യാണം കഴിഞ്ഞു മൂന്നാം നാൾ തന്നെ ജോസിന്റെ പെണ്ണു സിമി ഒളിച്ചോടി… അവളുടെ കാമുകന്റെ കൂടെ….കിട്ടിയ സ്വർണവും പിന്നെ ജോസും ഞങ്ങളും കൊടുത്ത സ്വർണവും എല്ലാം കൂടെ അവൾ അടിച്ചു മാറ്റി കൊണ്ടു പോയി… ഒരു മാപ്പപേക്ഷ പോലും എഴുതി വെച്ചില്ല….
എല്ലാം അവളുടെ വീട്ട്കാർക്കും അറിയാമായിരുന്നു….. മൂന്ന് മാസമായി അതൊക്കെ കഴിഞ്ഞിട്ട് പക്ഷെ ജോ ആകേ തകർന്നു…. വല്ലപ്പോഴും കുടിച്ചിരുന്ന ജോ നല്ല കുടിയനായി മാറി…… ഇപ്പൊ കൃഷിയുമില്ല പഴയ ഉത്സാഹവുമില്ല….
ജെസ്സിയുടെ കണ്ണുകൾ അവനെയോർത്തു നിറഞ്ഞു…. തന്റെ അനിയനായിരുന്നു അവൾക്കെല്ലാം…. ചെറുപ്പം തൊട്ട് അനിയൻ ആയിരുന്നു അവളുടെ കൂട്ട്
ജോസിന് ജെസ്സിയും അതുപോലെ തന്നെ …. ജെസ്സിയുടെ കല്യാണം ശേഷം ഡെനിസുമായും ജോ നല്ല കൂട്ടായിരുന്നു…. എപ്പോഴും ഇവിടെ വരും…. എന്നെയും ഡെന്നിസിനെയും കാണാൻ… പിന്നെ മാർവെൽ വന്നെങ്കിൽ അവളുടെ കൂടെ ഉണ്ടാകും… ഞങ്ങൾ അങ്ങോട്ട് പോകും….. ഇപ്പൊ അതൊക്കെ നിന്നു….