ചാക്കോ : ഏതു… മോനച്ചന്റെ വീട്ടിലെയോ
ജെസ്സി : ആഹ്…അപ്പാ…
ജെസ്സി അകത്തേക്ക് കയറി….റൂമിൽ പോയി കതകടച്ചു…. അവളുടെ മനസ്സിൽ മോളി പറഞ്ഞ വാക്കുകളായിരുന്നു….
എന്തെ പ്രസവം ഒന്നിൽ നിർത്തിയതെന്നു…..
ഒന്ന് തന്നെ ഉണ്ടായതെങ്ങനെയാണെന്നു ജെസ്സിക്ക് മാത്രമേ അറിയൂ…
മോളി ചേച്ചിയെയും നാട്ടിലെ പെണ്ണുങ്ങളെയും ഡെനിസ് മൈൻഡ് ചെയ്തില്ല എന്നു…… ജെസ്സി കണ്ണാടിയിൽ നോക്കി ചിരിച്ചു…പരിഹാസം നിറഞ്ഞു ചിരി…
അയാൾ സ്വന്തം ഭാര്യയെ പോലും മൈൻഡ് ചെയ്യാറില്ല…. കാരണം അയ്യാൾ ഒരു ആണല്ല…..
ഡെന്നിസ് സ്നേഹസമ്പന്നാണ്….. നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരും…. ഒരു നല്ല അച്ഛനാണ് ഡെന്നിസ്… ഒരു നല്ല മകൻ…. ഒരു നല്ല നാട്ടുകാരൻ… നല്ല അദ്ധ്യാപകൻ…..
എല്ലത്തിലും നല്ലവനാണ്… പക്ഷെ നല്ല ഭർത്താവല്ല….വളരെയേറെ പ്രതീക്ഷയോടെ എന്നെ കെട്ടിച് അയച്ചതാണ് ഈ തറവാട്ടിലേക്ക്…
എന്റെ അപ്പന്റെ അടുത്ത ചങ്ങാതിയായിരുന്നു ചാക്കോ മാഷ്….എന്നെ പണ്ട് പഠിപ്പിച്ചിട്ടുണ്ട് മാഷ്…. തന്റെ മകന്റെ സൗന്ദര്യത്തിന് ചേർന്ന ആളാണെന്നു കരുതി എന്റെ വീട്ടിൽ വന്നു എന്നെ പെണ്ണാലോചിച്ചതാ…. ഡെനിസിനെ എനിക്ക് പണ്ടേ അറിയാം… ഈ ബന്ധം വന്നപ്പോൾ എന്റെ അമ്മയ്ക്കും എന്റെ അനിയൻ ജോസിനും സമ്മതമായിരുന്നു…. ഒന്നാമത് ചാക്കോ മാഷിന്റെ മകൻ…. രണ്ടാമത് ഡെന്നിസിനെ പറ്റിയില്ല അഭിപ്രായം….
എന്റെ അപ്പൻ ചെറുപ്പത്തിലേ മരിച്ചതാ…. ചാക്കോ മാഷാണെകിൽ പേരുകേട്ട കർഷക തറവാടിയുടെ മകനും…. ഇട്ടുമൂടാനുള്ള സ്വത്തുണ്ട്… പിന്നെ പെൻഷനും പറമ്പിൽ നിന്നു കിട്ടുന്ന ആദായവും…..
അമ്മയ്ക്ക് വേറെയൊന്നും ആലോചിക്കേണ്ടതായി വന്നില്ല….
അങ്ങനെയാണ് ഞാൻ 20 കൊല്ലം മുൻപ് ഡെന്നിസിന്റെ മണവാട്ടിയായി ഈ വീട്ടിലേക്ക് വന്നത്….
ആദ്യ രാത്രിയിൽ തന്നെ എന്റെ സ്വപ്‌നങ്ങൾ വീണുടഞ്ഞു….. തുടക്കത്തിൽ തന്നെ എനിക്ക് മനസ്സിലായി ഡെന്നിസിനു എന്തോ കുഴപ്പമുണ്ടെന്നു…
അതെന്താണെന്നു ഒരുനാൾ ഡെന്നിസ് എന്നോട് പറഞ്ഞു….. ഭൂമി പിളർന്നു പോണേ എന്നാശിച്ച ദിനം…. ഇപ്പോഴും ഓർമയുണ്ട് …..
ജെസ്സിയുടെ കണ്ണുകൾ നിറഞ്ഞു…..
തന്റെ ജീവിതം തകർന്നുവെന്നു മനസ്സിലായി…. അതിനു കാരണക്കാരൻ ഡെന്നിസും…. പക്ഷെ എന്ത് ചെയ്യാൻ…..
തന്റെ കുഞ്ഞിനെ പോലും ജെസ്സി ചോദിച്ചു വാങ്ങിയതാണ്….തനിക്ക് ഒരു പ്രശ്നവുമില്ല എന്നു നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ ജെസ്സി കെഞ്ചിയപ്പോൾ ആർക്കോ വേണ്ടി രതിയിലേർപ്പെട്ട ഡെന്നിസിൽ നിന്നു ജെസ്സി ഗർഭിണിയായി….. അതായിരുന്നു അവരുടെ അവസാന രതി……