കരയില്ല ഞാൻ
Karayilla Njaan Author : Noufal Muhyadhin
മിനിക്കഥയാണ്. ലൈംഗികമായൊന്നുമില്ല. കരയാനിഷ്ടമില്ലെങ്കിൽ വായിക്കണ്ട.
* * * * * *
ഇന്നു ഞാൻ കരയില്ല.
കഴിഞ്ഞ വർഷം തന്നെ കരഞ്ഞ് കുളമാക്കിയതാണ്.
ഇത്രയും കാലം ഞാൻ ഗൾഫിൽ പോവുമ്പോളൊന്നും ഉപ്പ കരഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ ഒരു വയസ്സ് തികയാത്ത മോളെ വിട്ട് പോവുന്ന സങ്കടത്തിൽ ഞാൻ കരഞ്ഞത് കണ്ട് ഉപ്പയും നിയന്ത്രണം വിട്ടു കരഞ്ഞുപോയി.
ഉമ്മാടെ കാര്യം പിന്നെ പറയേണ്ടതില്ല. കരഞ്ഞൊരു വഴിക്കാവും ഉമ്മ. അതൊക്കെ കാണുമ്പോൾ സങ്കടം വരാതിരിക്കാൻ കല്ലുകൊണ്ടല്ലല്ലോ മനസ്സുണ്ടാക്കിയത്.
പിന്നെ പെങ്ങൾ, അവൾ കരയില്ല. പക്ഷേ, കണ്ണുനീർ തുടച്ചു കൊണ്ടിരിക്കും. കരയുന്നില്ലെന്ന് അഭിനയിക്കും. എന്നാലും ഒടുവിൽ പടിയിറങ്ങുമ്പോൾ ഹാളിന്റെ മൂലയിൽ നിന്നൊരു മുഖം തിരിക്കലുണ്ട്. അത് കണ്ടാൽ പിന്നെ ഇക്കാക്കാന്റെ അടിവയറ്റീന്നൊരാന്തലാണ്, ഒരു പിടച്ചിലാണ്.
അതിനൊക്കെ മുൻപ്, രണ്ടുദിവസമായി കരച്ചിലോടുകരച്ചിലാണെന്റെ ശരിപാതി ഷാനിബ.
എന്നെ ഒറ്റയ്ക്ക് കിട്ടിയാലൊക്കെ പിടിച്ചുവലിച്ച് മുറിയിൽ കൊണ്ടുപോകും. പിന്നെ കെട്ടിപ്പിടിച്ചൊന്നുമ്മ വെയ്ക്കുന്നതിനു മുൻപേ അവളുടെ കണ്ണുനിറഞ്ഞിട്ടുണ്ടാവും, ചുണ്ടുചുവന്നിട്ടുണ്ടാവും. കരിപുരണ്ട കവിളിലൂടെ അടക്കാനാവാത്ത വേദന ഒഴുക്കിത്തീർക്കും. പക്ഷേ, ഇന്നു പോകുമ്പോൾ ഞാൻ കരയില്ല…കരയാൻ പാടില്ല.
“വാപ്പച്ചി പോവുമ്പോ ഇമ്മച്ചി കരയ്മ്പോ വാപ്പച്ചി കരേര്ത് വാപ്പച്ച്യേ.” മോൾടെ കുസൃതി നിറഞ്ഞ വാക്കുകൾ നെഞ്ചിൽ കുപ്പിച്ചില്ലുപോലെ കുത്തിക്കയറിക്കൊണ്ടേയിരിക്കുന്നു. ഇന്നാരാണ് കരയുക? ആരാണ് കരയേണ്ടത്?
മണി നാലിലേയ്ക്കടുക്കുന്നു. എങ്ങിനെ പിടിച്ചുനിൽക്കുമെന്നോർത്ത് നെഞ്ചിൽ ഇടിവെട്ടിത്തുടങ്ങി. കാരണം ഇന്നെനിക്ക് കരയാൻ പാടില്ല. പൊന്നുമോൾക്ക് കൊടുത്ത വാക്കാണത്.
ഇത്തവണ അലിയുടെ ഉമ്മ ചക്കവറുത്തത് കൊടുത്തയച്ചില്ല. വരുമ്പോൾ സജീഷ് പ്രത്യേകം പറഞ്ഞിരുന്നു. “ഇറച്ചി പൊരിച്ചതില്ലാതെ വന്നാൽ അന്നെ ഞാൻ കൊല്ല്വോടാ!” അതിനും കഴിഞ്ഞില്ല