അപ്പഴാ എനിക്ക് പെട്ടെന്ന് അത് ഓർമ വന്നത്….
ഞാൻ മെല്ലെ എറങ്ങി ഋഷിക്ക് ഫോൺ ചെയ്തു
ഋഷി : ഹലോ, ദേ അവളോട് മൂടിക്കൊണ്ട് പോവാൻ പറഞ്ഞോ
ഞാൻ : എവടെ എത്തി
ഋഷി : പാലക്കാട് കഴിഞ്ഞു
ഞാൻ : ഒറ്റ കാര്യം ചെയ്യോ ചെയ്യോന്ന്
ഋഷി : പറ പറ
ഞാൻ : മറ്റവളെ വിളിക്ക് എന്നിട്ട് പറ എന്താ സംഭവിച്ചത് എന്ന് ഇവടെ വന്ന് പറയാൻ അല്ലേ വീഡിയോ ആക്കി തന്നാലും മതി
ഋഷി : പാർശു ആണോ
ഞാൻ : ആഹ്
ഋഷി : ഇത് ഇത്… പത്ത് മിനിറ്റ് ഫോണില് വരും…
ഞാൻ ഇങ്ങനെ നോക്കി നിന്നു…കള്ളിയേ പോലെ നിക്കണ പപ്പ എന്റെ മനസ്സിൽ കേറി കേറി വന്നു…
പെട്ടെന്ന് ഒരു കൈ വന്ന് എന്റെ തോളിൽ തൊട്ടു
ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോ പരമു മാമ നിക്കുന്നു
ഞാൻ : സന്തോഷം ആയി 😊, ഏഹ്… ഞാൻ എന്തൊക്കെ ചെയ്തു അറിയോ… എന്നിട്ട് അവസാനം അവള് എന്റെ നെഞ്ചത്ത് തന്നെ വീണ്ടും കുത്തി
എനിക്ക് വല്ലാത്ത സംഘർഷാവസ്ഥ പോലെ ആണ് തോന്നിയത്…
പരമു മാമ : എടോ ഒന്നൂല്ല
പുള്ളി എന്റെ തോളിൽ കൂടെ കൈ ഇട്ട് പിടിച്ചു
ഞാൻ : വേണ്ട മതിയായി ഇനി താങ്ങാൻ പറ്റില്ല…
പരമു മാമ : ഡോ ഞാൻ പറയട്ടെ ഒന്ന് മോനെ, അവള് ഉച്ചക്ക് ഇവടെ വന്നു അവന്റെ കാര്യം ചോദിക്കാൻ ആയിട്ട് അപ്പൊ ഈ മാഡം ആണ് ചോദിച്ചേ ശത്രുക്കൽ ആരേലും ഇണ്ടോ നിങ്ങക്ക് ആരെ എങ്കിലും സംശയം ഇണ്ടോ എന്ന്
ഞാൻ : 😊 ആയിക്കോട്ടെ പക്ഷെ ഒരു കാര്യം ഞാൻ തീർത്ത് പറയാ പരമു മാമേ അവനെ ഇതില് വലിച്ചിട്ടാ പിന്നേ ആഹ്…😣
ഞാൻ അകത്തേക്ക് കേറി പോയി
ASI – ” ഒറ്റ ചോദ്യം ”
ഇന്ദ്രൻ : എന്താ
വൃന്ദ : ഈ ദിവസങ്ങളിൽ എവടെ ആയിരുന്നു