അമ്മ : നിന്നെ ചോദിച്ചു
ഞാൻ : ആണോ 😃
കഴിച്ച് കഴിഞ്ഞ് ഞാൻ എണീറ്റപ്പോ അമ്മ അച്ഛൻ ആയിട്ട് silent fight
ഞാൻ പവിക്ക് സിഗ്നൽ കൊടുത്തു
പവി : അറിയില്ല കൊറേ നേരായി
ഞാൻ : ഉം
പെട്ടെന്ന് അച്ഛന്റെ വിളി വന്നു
ഞാൻ അങ്ങോട്ട് പോയി
അച്ഛൻ : അതേ കൃഷ്ണൻ വിളിച്ചിരുന്നു ✋…. പറയട്ടെ നീ വന്നാ ഏത് പാതിരാത്രി ആണേലും വിളിക്കാൻ പറഞ്ഞു എന്ത് ചെയ്യണം
അമ്മ : ആഹ് 😃 അങ്ങനെ മതി
അച്ഛൻ : ഉം
ഞാൻ : അത് ഇനി വേണ്ടച്ഛാ ഞാൻ പറയാൻ ഉള്ളത് മോളോട് പറഞ്ഞു ഇനി വേണ്ടാ
അച്ഛൻ : എന്നാലും പറഞ്ഞ സ്ഥിതിക്ക്
അമ്മ : എനിക്കറിയാ അവനെ വീണ്ടും അവൾക്ക് അടിക്കാൻ ഇട്ട് കൊടുക്കാൻ അല്ലേ വേണ്ടാ
പവി : അച്ഛാ ഫോൺ
ആഹ് ദേ…
അച്ഛൻ ഫോൺ ഞങ്ങടെ നേരെ കാട്ടി പറഞ്ഞു
അമ്മ : പറ അവന് സംസാരിക്കാൻ താൽപ്പര്യം ഇല്ലെന്ന് പറാന്ന്
അച്ഛൻ : ഉം ശെരി ഒന്ന് മിണ്ടാതിരിക്കൊ
അമ്മ : 😒
അച്ഛൻ : ആഹ്, ഹലോ… പറ ഡോ… ഇല്ലില്ല ഞാൻ പറഞ്ഞു അത് അത് മറ്റേ
പെട്ടെന്ന് അമ്മ ഫോൺ തട്ടി പറിച്ചു
അമ്മ : ഹലോ, നമസ്ക്കാരം ചേട്ടാ കൃഷ്ണേട്ടാ അതേ പറയുന്ന കൊണ്ട് ഒന്നും വിചാരിക്കല്ലേ അത് വേണ്ടാ ചേട്ടാ ഇനി
അച്ഛൻ : ഏഹ് ഭാഗ്യ 😳
അമ്മ : ✋ 😡
അമ്മ അച്ഛന് നേരെ കൈ കാട്ടി നിർത്താൻ പറഞ്ഞിട്ട് തിരിഞ്ഞ് നിന്നു
അമ്മ : ആഹ്, ഇല്ല ചേട്ടാ അത് എന്താ വച്ചാ ആദ്യം ഈ കേസൊക്കെ ഒതുങ്ങി കഴിയട്ടെ. അയ്യോ അങ്ങനെ അല്ല മോനെ കാണാതെ പോയതിന് എല്ലാർക്കും സങ്കടം വരും ഞങ്ങക്കും ഇണ്ട് നിങ്ങള് ചെയ്തത് തെറ്റൊന്നും ഇല്ല ചേട്ടാ പക്ഷെ ഞങ്ങക്ക് നിങ്ങളെപ്പോലെ തന്നെ അവരും വേണ്ടേ ചേട്ടാ തൽക്കാലം ഇതിന്റെ ഒക്കെ ഒന്ന് കഴിയട്ടെ അല്ലെങ്കി എന്റെ മോൻ നിങ്ങടെ മകൾടെ തല്ല് കൊണ്ടത് വെറുതെ ആവും… പിന്നെ ഒരു കാര്യം ഇണ്ട് ചേട്ടാ ചേച്ചി കൊച്ചിനെ തല്ലിയത് ശെരി ആയില്ല പിന്നെ അവള് തല്ലിയത് തെറ്റാ പക്ഷെ അത്ര മോശം ആയി ആ ചെക്കനെ പറ്റി ആണ് രാമൻ പറഞ്ഞത് എന്നത് കൊണ്ട് അവളേം തെറ്റ് പറയാൻ പറ്റില്ല