വൃന്ദ : നീ ഏതാടാ 😏… നിന്റെ കൊര ഒക്കെ വെളിയില്…
ഞാൻ : അതേ ഈ സൈസ് സംസാരം ഒക്കെ പണ്ട് 😡… ഇവനെ ഇവടെ ഇങ്ങനെ നിർത്താൻ നിങ്ങക്ക് ആരാ അധികാരം തന്നത് ഏഹ്…
ടാ ടാ മോനെ വേണ്ട വേണ്ട…
അച്ഛൻ എന്റെ പിന്നാലെ വന്ന് എന്നെ പിടിച്ചു
ഞാൻ : വിടച്ഛാ എന്നെ ഇവര് ജെയിലിൽ ആക്കട്ടെ police station ല് വന്ന് ASI ക്ക് നേരെ ചോദ്യം ചെയ്തു എന്ന് പറഞ്ഞ്
വൃന്ദ : ഷിബു ഡോ ഷിബു
പെട്ടെന്ന് ഷിബു സാർ ഓടി വന്നു
വൃന്ദ : ഈ പ്രാന്തനെ ഒക്കെ പിടിച്ച് വെളിയിൽ ആക്ക് 😡
ഞാൻ : ഞാൻ ഒരു കാര്യം പറയാ മാഡം ഇത് കേസായാ നിങ്ങടെ തൊപ്പി പോവും കള്ളക്കേസ് പിടിച്ചതിന്… അവൻ കത്തും എഴുതി നാട് വിട്ട് പോയതാ… തെളിവ് വേണോ പിന്നേ രണ്ട് ദിവസം കഴിഞ്ഞ് ഈ പറഞ്ഞ ആള് എന്റെ ഈ ഫോണിലേക്ക് മെസേജ് അയച്ചതും തെളിവ് വേണോ മാഡത്തിന്…
അച്ഛൻ എന്നെ പിടിച്ച് വലിച്ച് വെളിയിലേക്ക് കൊണ്ട് വന്നു
അച്ഛൻ : അതൊക്കെ കഴിഞ്ഞുന്ന് ഇപ്പൊ ശെരി ആയി എല്ലാം… നീ ആയിട്ട് കൊഴപ്പം വരുത്തരുത് 🥺
ഞാൻ : അച്ഛൻ കാരണം ചെറിയച്ഛന്റെ കുടുംബം നാറി … 😣🥺
ദേഷ്യത്തി ഞാൻ എന്റെ സങ്കടം കൊണ്ട് അച്ഛനോട് അങ്ങനെ പറഞ്ഞ് എറങ്ങി വെളിയിലേക്ക് നടന്നു…
സിദ്ധു : ടാ നീ എന്താ ഈ കാണിക്കണേ ഇത് പോലിസ് സ്റ്റേഷൻ ആണ്
ഞാൻ : അത് കൊണ്ട്, അത് കൊണ്ട് എന്താന്ന്… 😡 എനിക്ക് അറിയാ ടാ അവൻ മുങ്ങി ഇരിക്കാ ഇവര് കുടുംബത്തോടെ വന്ന് ഇവനെ ഒണ്ടാക്കാനാ പഴയ തല്ലിന്റെ വൈരാഗ്യം… നീ ഇല്ലേ രുദ്രൻ മാമ ഇല്ലേ പുള്ളിടെ നമ്പർ വാങ്ങി തന്നെ…
ഡോ ഇയാളെ മാഡം വിളിക്കുന്നു