ചിത്തു : അയ്യോ പോട്ടെ മുത്തേ സങ്കടപ്പെടല്ലേ…
ഞാൻ : എന്നെ രണ്ട് അടി എങ്കിലും അടിക്കാൻ പറ ടീ ആരേലും എനിക്ക് കുറ്റബോധമില്ലാതെ ഇരിക്കാനാ
പവി വായ പൊത്തി കരയാൻ തൊടങ്ങി
ഞാൻ : നീ അറിഞ്ഞോ ഇവളെ ആ തന്ത ഇല്ലാത്തവനെ കൊണ്ട് കെട്ടിക്കാൻ നോക്കിയതാ എന്റെ മൊതലാളിയും ഭാര്യയും ഒക്കെ
പവി : 🥹
ഞാൻ : ഞാൻ ജീവിച്ചിരിക്കുമ്പോ നടക്കില്ല പറഞ്ഞില്ലേ ഞാൻ 😂
പവി : മതി ഡാ നീ ഒന്ന് ചുമ്മാ ഇരുന്നേ
പെട്ടെന്ന് സിദ്ധുനെ വലിച്ചോണ്ട് നായകൻ കേറി വന്നു
ഇന്ദ്രൻ : ഡാ രാമാ വാ
ഞാൻ : എങ്ങോട്ട്
ഇന്ദ്രൻ : വരാൻ
അവൻ എന്റെ കൈ പിടിച്ച് വലിച്ചോണ്ട് വെളിയിലേക്ക് പോയി
അവൻ നേരെ പോയത് കാറിന്റെ അടുത്തേക്കാ
സിദ്ധു : എങ്ങോട്ടാ
ഞാൻ : എങ്ങോട്ടോ പോവാ വാ 😣
ഇന്ദ്രൻ കാർ തൊറന്ന് അകത്തേക്ക് കേറി ഇരുന്ന് എന്നെ പിടിച്ച് വലിച്ചു
സിദ്ധു പിന്നില് കേറി
ഞാൻ : പെട്ടെന്ന് പോ
ഇന്ദ്രൻ : പോവനല്ല ഈ കേസ് നിങ്ങള് രണ്ടും വിടണം പറയാനാ ഞാൻ വിളിച്ചോണ്ട് വന്നത്
ഞാൻ വണ്ടി തൊറന്ന് എറങ്ങാൻ പോയി
ഇന്ദ്രൻ : പൊക്കോ നിങ്ങള് രണ്ടും കാരണം ഇവടെ പരിപാടി കൊളമായാ ഒറപ്പാ പിന്നെ ഞാൻ തിരിച്ച് വരില്ല
അവനെന്നെ അങ്ങ് ഇരുത്തി കളഞ്ഞു
എപ്പഴാ സംഭവം
വണ്ടി ഓണാക്കി start ചെയ്ത് സീറ്റ് ബാക്കിലേക്ക് വലിച്ച് ചാരി കെടന്ന് അവനെന്നെ നോക്കി ചോദിച്ചു
ഞാൻ : 😣 🥺 ഉംച്ച്…
സിദ്ധു : പറ എന്താ കാര്യം
ഞാൻ : house warming ദിവസം
ഇന്ദ്രൻ : എങ്ങനെ അറിഞ്ഞേ
ഞാൻ സിദ്ധുന്റെ ഫോൺ പിടിച്ച് വാങ്ങി
സിദ്ധു : 0001
ഞാൻ WhatsApp എടുത്ത് അവന് നേരെ നീട്ടി
ഇന്ദ്രൻ ഫോൺ വാങ്ങി നോക്കി