സിദ്ധു മതി
ഞാൻ തല പൊക്കാതെ അതേ ഇരുപ്പിൽ അങ്ങനെ അങ്ങ് പറഞ്ഞു…
സിദ്ധു : മതി സഹിച്ചത് അവൾടെ വായിന്ന് കേക്കണം അവൾടെ വീട്ട്കാർടെ വായീന്ന് കേക്കണം ഇവടെ വന്നും കേക്കണം എന്തോന്ന് ഇത് ഏഹ്… അവനെ ഒരു മനുഷ്യനാ അല്ലാതെ പട്ടി അല്ല ആട്ട് കേക്കാൻ
എന്റെ നെഞ്ചത്ത് കുത്തുന്ന പോലെ ആണവൻ പറഞ്ഞത്
വൈഗ അമ്മായി : എന്താ ഏട്ടത്തി നമ്മടെ കൊച്ചല്ലേ അവൻ ഞാൻ ഏട്ടനോട് അന്നേ പറഞ്ഞതാ ബന്ധുക്കളെ പോലും വിശ്വാസിക്കാൻ പറ്റാത്ത കാലമാണ് പിന്നെ ഏട്ടനെ ആരും ഒന്നും പടിപ്പക്കണ്ട കാര്യൂല്ലല്ലോ
സിദ്ധു : ഇവന്റെ കല്യാണം നടന്നത് പോലും ഞാൻ അറിഞ്ഞില്ല ശെരിയാ അന്ന് ഫോൺ ഇല്ലായിരുന്നു എനിക്ക് പക്ഷെ ഞാൻ ഇവടെ ഇണ്ടായിരുന്നേ അവളെ ഒരിക്കലും നമ്മടെ കുടുംബത്ത് കേറ്റില്ല എനിക്കറിയാ ആ സാനം ഏതാ എന്താന്ന് പത്മിനി കൃഷ്ണൻ ആമ്പിള്ളേരേ പട്ടിയേ പോലെ കാണുന്ന ഒരു അഹങ്കാരി ഒരുത്തനെ തല്ലി suspension വാങ്ങി വീട്ടി പോയതാ അവള് ഇമ്മാതിരി അഹന്ത പിടിച്ച ഒന്നിനെ ആണ്
ഇന്ദ്രൻ : ഡാ നീ എങ്ങോട്ടാ കേറി കേറി പോണേ മതി നിർത്ത്…
എന്റെ അടുത്ത് നിന്നവൻ ചാടി എണീറ്റ് സിദ്ധുന്റെ അടുത്തേക്ക് പോയി
ഇന്ദ്രൻ : നീ കൊറേ നേരായി തൊടങ്ങീട്ട്
സിദ്ധു : തെറ്റുണ്ടോ പറഞ്ഞത് 😡
ഇന്ദ്രൻ : നിനക്ക് സംസാരിക്കാ തെറ്റില്ല പക്ഷെ അത് വല്യച്ഛന്റെ നേരെ അല്ല ഇപ്പൊ എന്ത് നടന്നു ഏഹ് അവൾടെ സഹോദരനെ കാണാനില്ല സ്വാഭാവികമായും എന്നെ സംശയം വരും
എനിക്ക് അവനെ കൊല്ലാൻ ആണ് തോന്നിയത് ആ പു… 😣 വേണ്ടി സംസാരിക്കുന്ന കേട്ടിട്ട്