ഞാൻ : എന്തിന് ഡാ ഇങ്ങനെ
ഇന്ദ്രൻ : മൂടിക്കൊണ്ട് വരുന്നുണ്ടോ ഇല്ലേ
സിദ്ധു : വരാഡാ വന്നു വച്ചോ
അവൻ ഫോൺ വാങ്ങി എന്നെ വന്ന് പിടിച്ചു
ഞാൻ : എങ്ങനെ ഡാ ഞാൻ അങ്ങോട്ട് പോവും
സിദ്ധു : ഇല്ല ഡാ ഞാനില്ലേ വാ 🥺
ഞാൻ : എനിക്ക് വേണ്ട ഡാ ഇത്
സിദ്ധു എന്നെ പിടിച്ച് വലിച്ച് കേറ്റി ഡോർ അടച്ച് അവനും പോയി കേറി വണ്ടി എടുത്തു
എന്റെ തലയിൽ അവൾടെ എന്നെ പറഞ്ഞ് വിടാൻ കാണിച്ച ആവേശം അതേ പോലെ പോവാൻ നേരം കാണിച്ച കള്ള കരച്ചിൽ സങ്കടം എല്ലാം കേറി കേറി കേറി വന്നു…
തറവാട് ഗെയിറ്റ് കടന്ന് അകത്തേക്ക് വണ്ടി കേറിയതും എന്റെ ഉള്ളിൽ ഒരു മാതിരി തരിപ്പ് പോലെ ആണ് തോന്നിയത്
> 23:11
സിദ്ധു : എല്ലാർക്കും തൃപ്തി ആയല്ലോ ഏഹ് ഇവന്റെ ജീവിതം ഇങ്ങനെ ആയത് നിങ്ങളൊക്കെ കാരണമാ 😡
സിദ്ധു അച്ഛനേം അമ്മേം ഒക്കെ കുത്തി പറഞ്ഞു
ഇന്ദ്രൻ : സിദ്ധു 👀
സിദ്ധു : നീ മൂഡ്… 😡 അമ്മാ അമ്മക്ക് കേക്കണോ ആ സ്ത്രീ ഇവനെ തല്ലി
അച്ഛൻ ഒരു നോട്ടം എന്നെ നോക്കി
എന്റെ കണ്ണീര് ആരും കാണാതിരിക്കാൻ ഞാൻ തല താത്തി
അമ്മ : അയ്യോ 🥹 എന്തിനാ
സിദ്ധു : ഇനി കരഞ്ഞിട്ട് കാര്യൂല്ല അമ്മായി ആ പെണ്ണിന് പ്രാന്താ ആ കുടുംബത്തോടെ എല്ലാർക്കും… രാമമ്മാമേ എനിക്ക് തോന്നണത് settlement ആണ് അവർക്ക് നോട്ടം എന്നാ
ചെറിയച്ഛൻ അച്ഛന്റെ അടുത്ത് അതേ ഇരിപ്പ് തന്നെ ഇരുന്നു
ദാസ് അങ്കിൻ : settlement കൊടുക്കാ ഞാൻ … നേരം വെളുക്കട്ടെ ഒന്ന്…
സിദ്ധു : ഇതൊന്നുമല്ല കളി ആ പെണ്ണ് ഇവടന്ന് പോയ അന്ന് രാത്രി ഓടി പോയ ആ പട്ടിക്ക് വേണ്ടി ഇവൻ കരഞ്ഞില്ല പറഞ്ഞ് അവളും അടിച്ചു ഇവനെ