ഇവരും മോശം ആയിരുന്നോ
സിദ്ധു വന്ന് എന്നെ പിടിച്ച് വലിച്ചു…
സിദ്ധു : അതേ അടിക്കാൻ ഒന്നും നിക്കണ്ട നിങ്ങക്ക് ആർക്കും അതിന് അധികാരം ഇല്ല
ആന്റി : എറങ്ങി പോടാ ഒക്കെ…
ഞാൻ : ✋ സിദ്ധു ✋ വേണ്ടാ…
നെഞ്ച് പെടഞ്ഞു എന്റെ വിധി ഓർത്ത്, കണ്ണ് നെറഞ്ഞു ഇവരെ ആണല്ലോ ഞാൻ എന്റെ അമ്മേ പോലെ കണ്ടത് എന്നോർത്ത്, ഇന്നലെ മകൾ ഇന്ന് അമ്മ എന്നോർത്തപ്പോ ചിരിയും വന്നു…
ആന്റി : എല്ലാം നശിപ്പിച്ചപ്പൊ നിനക്ക് സമാദാനം ആയല്ലോല്ലേ പോയ മകനെ തിരിച്ച് കിട്ടാൻ വല്ല വഴിയും തപ്പി പോയതാ അതും ഇല്ലാതാക്കിയപ്പോ നിനക്ക് സന്തോഷം ആയില്ലേ സന്തോഷം ഇണ്ട് സന്തോഷം ആയി ഇങ്ങനെ തന്നെ ചെയ്യണം…
അങ്കിൾ അവരെ പിടിച്ച് നിർത്തി
പരമു മാമ : ചേച്ചി മതി എന്താ ഉത് bp കൂടും വാ… വരാൻ
ആന്റി : ഇനി അവനെ എങ്ങനെ കണ്ട് പിടിക്കാൻ… 😖
അവര് കരഞ്ഞോണ്ട് പരമു മാമടെ തോളിൽ ചാരി അകത്തേക്ക് പോയി
എനിക്ക് ആ അവസ്ഥയിൽ ചിരി ആണ് വന്നത്…
സിദ്ധു : ശിവാ വാ പോവാ
അവന്റെ ദേഷ്യത്തിലുള്ള പറച്ചിൽ എന്നെ അടിയുടെ hangover ൽ നിന്ന് തിരിച്ച് കൊണ്ടൊന്നു…
ഞാൻ തല ആട്ടി തിരിച്ച് നടന്നു…
പപ്പ : പോവല്ലേ പ്ലീസ്
അവളെന്റെ കൈ പിടിച്ച് അലറി കരഞ്ഞു
ഞാൻ : സിദ്ധു
സിദ്ധു : പത്മിനി അവനെ വിട്
അവള് അവന്റെ വാക്ക് കേക്കാതെ എന്നെ വന്ന് കെട്ടിപ്പിടിച്ച് കരയാൻ തൊടങ്ങി
സിദ്ധു : വിടാൻ മതി
അവൻ എന്റെ കൈ പിടിച്ച് വലിച്ചതും പപ്പ ഒരു ചാട്ടം ആയിരുന്നു അവന്റെ നേരെ ഒരു നോട്ടം ഒറ്റ നോട്ടം കണ്ണ് ചൊവന്ന് ഒരു അനക്കം സിദ്ധുന്റെ ഭാഗത്ത് നിന്ന് ഇണ്ടായാ അവള് കൈ വക്കും…