> 12:23
വീട്ടിൽ എത്തുമ്പോ പവി മുന്നിൽ ഇരുന്ന് നഖം വെട്ടുന്നു….
ഞാൻ വണ്ടി നിർത്തി അവളെ നോക്കി ഉള്ളിലേക്ക് കേറി
പവി : ഒന്ന് നിന്നെ
ഞാൻ : കുളിക്കട്ടെ ഞാൻ പോവാ
അവൾ ഓടി വന്ന് എന്റെ ഷർട്ട് പിടിച്ച് വലിച്ചു
ഞാൻ : നിനക്ക് കോളേജ് ഇല്ലേ
പവി : ഇല്ല ഇന്ന് പോയില്ല
പെട്ടെന്ന് അവളെന്റെ ഷർട്ടിന്റെ മുന്നിലെ ബട്ടൺ ഒന്ന് രണ്ടെണ്ണം ഇല്ലാത്ത കാര്യം ശ്രദ്ദിച്ചു
പവി : ഇതെന്താ
അതോ അത് വീഴാൻ പോയപ്പോ ഉണ്ണി പിടിച്ചത് ഷർട്ടിലാ അപ്പൊ പൊട്ടി
പവി : നീ ചെറിയച്ഛന്റെ വീട്ടില് പോയില്ലേ
ഞാൻ : ഇല്ല
പവി : കള്ളം പറയണ്ട കുട്ടു വിളിച്ച് പറഞ്ഞു എന്നോട്
ഞാൻ : 🥺 😞
പവി : തല്ലിയോ അവര്… ആരാ ഇന്ദ്രു ആണോ… പറ
ഞാൻ : ഇല്ല തല്ലിയില്ല മേലാ പഴയ ബന്ധം പറഞ്ഞ് വരണ്ടാ പറഞ്ഞു നന്ദൻ…. 😂🤣
പവി നിറകണ്ണുകളോടെ എന്നെ നോക്കി
ഞാൻ : മാനം കെട്ട് ഇനി ഞാൻ അങ്ങോട്ട് പോവില്ല…. പിന്നെ എനിക്ക് കഴിക്കാൻ വേണ്ട വിളിക്കാൻ വരണ്ട…
ഞാൻ അത്രയും പറഞ്ഞ് റൂമിലേക്ക് കേറി പോയി….
ഇന്നലെ രാത്രിയിലെ ലോബിയിലെ ചെയറിലെ ഒരേ ഇരുത്തം കാരണം കൈയ്യും കാലും ഒക്കെ നല്ല വേദന….
ഷവറിലെ വെള്ളത്തിൽ ഞാൻ എന്റെ സങ്കടം ഒഴുക്കി വിട്ടു….
എല്ലാം മറന്ന് എല്ലാം വിട്ട് ഞാൻ, ശിവറാം പച്ച മനുഷ്യനായി ബെഡിലേക്ക് വീണു…
വൈകീട്ട് കുളിച്ച് എറങ്ങി പോവുമ്പോ പയറ് പൊട്ടിക്കുന്ന അമ്മ ഉള്ളി അരിയുന്ന ചെറിയമ്മ അവർടെ അടുത്ത് ഇരുന്ന് എഴുതുന്ന പവി എല്ലാരും എന്നെ നോക്കി
അമ്മ : തിന്നേം കുടിക്കേം ഒന്നും വേണ്ടേ
ഞാൻ ഒന്നും തിരിച്ച് പറയാതെ കീ എടുത്ത് വെളിയിലേക്ക് പോയി…
21:23
അച്ഛൻ എടക്ക് എടക്ക് വെളിയിലേക്ക് എത്തി നോക്കുന്നുണ്ട്….
അമ്മ : എന്താ ന്നെ