ഞാനും ഉണ്ണിയും പാട്ടും വച്ച് തള്ളിക്കൊണ്ട് ഇരുന്നു
പവിടെ കോൾ വന്നു…
ഹലോ 😄
പവി : എവടെ ഏട്ടൻ
ഞാൻ : അറിയില്ല തമിഴ് നാടാ…
പവി : സ്ഥലത്തിന് പേരില്ലേ
ഞാൻ : നിക്കേ… ഉണ്ണി ഉണ്ണി
ഉണ്ണി : എന്തണ്ണാ
ഞാൻ : ഇതേത് സ്ഥലം
ഉണ്ണി : ഇത്… ഒരു സെക്കന്റ്… ആ ഇത് ചെമ്മണാമ്പതി…
ചെമ്മണാമ്പതി… തമിഴ്നാട് ബോഡറാ…ഞാൻ പവിയോട് പറഞ്ഞു
പവി : നീ എപ്പോ വരും
ഞാൻ : നാളെ നൈറ്റ്…
പവി : ആണോ.. ഉം കഴിച്ചോ
ഞാൻ : ഇല്ല… ഇവടെ അടുത്ത് നല്ല ഫുഡ് കിട്ടും പറഞ്ഞു… അതെ കണ്ണാ വക്കട്ടെ ഡി
പവി : സുന്ദരനെ അമ്മ അന്നെഷണം പറയാൻ പറഞ്ഞു…
ഞാൻ : പറയാ… ശെരി… എനിക്ക് വേറെ കോൾ വരുന്നുണ്ട്…
പപ്പ… ഫോൺ നോക്കി ഞാൻ അറിയാതെ പറഞ്ഞു
എടുത്ത് ചെവിയിൽ വച്ചു…
ഹലോ
ഞാൻ : ഹലോ.. ആരാ 🤔
പപ്പ : ഞാനാ
ഞാൻ : എന്താ
പപ്പ : എവടാ
ഞാൻ : അതെ ഞാൻ കൊറച്ച് തെരക്കിലാ പിന്നെ സംസാരിക്കാ…
ഞാൻ ഫോൺ കട്ടാക്കി… കൊറച്ച് മുന്നേ മനസ്സിൽ ഒറപ്പിച്ച കാര്യം ഞാൻ പ്രവർത്തികമാക്കാൻ തീരുമാനിച്ചു…. ഇല്ല പപ്പ ഫുൾ ദുരുഹ സീനാ വേണ്ട… ഒഴിവാക്കി വിടാ…
കൊതുകും കടിക്കുന്നു മൈര്… ഞാൻ വണ്ടിക്കുള്ളിലേക്ക് കേറി…
അണ്ണാ ഇയാള് ഇത് എവടെ വെശക്കേം ചെയ്യുന്നു…
കണ്ണടച്ച് ഫോൺ കട്ടാക്കിയതിന് റിഗ്രട്ട് അടിച്ച് ഇരുന്ന എന്നെ ഉണ്ണിടെ വാക്കുകൾ ഉണർത്തി…
ശെരിയാ എനിക്കും വെശപ്പ് തൊടങ്ങി…
അര മണിക്കൂർ പറഞ്ഞ് പോയ മൈരൻ വന്നത് രണ്ട് മണിക്കൂർ കഴിഞ്ഞ്
ഞങ്ങള് ഒരോറക്കം കഴിഞ്ഞു….
ഗ്ലാസിന് തട്ട് കിട്ടിയപ്പഴാ ഞാൻ എണീറ്റത്….
നായിന്റെ മകൻ വന്നു….
ഞാൻ അവനെ ഒന്ന് നോക്കി ഗ്ലാസ് വീണ്ടും കണ്ണടച്ചു….
ഇന്ദ്രൻ : അളിയാ സോറി കണ്ണടക്കല്ലേ അളിയാ അവൻ വെളിയിൽ നിന്ന് തൊഴുതു…