ഇന്ദ്രൻ : ശിവ ഇത് വിക്രം വിക്രം ശിവ
വിക്രം : ഇതാണോ മറ്റേ
ഇന്ദ്രൻ : തല ആട്ടി…
വിക്രം : അളിയാ നീ എന്ത് വന്നാലും നോക്കണ്ട വിളിച്ചോ… പിന്നെ മറ്റേ വാണം ഇനി ഇല്ല ഷബി ഇന്നലെ ഞെക്കി വിട്ടിട്ടുണ്ട് നായിനെ
ഇന്ദ്രൻ : ഉം 😂 താങ്ക്സ് ബഡി…. ശെരി പോട്ടെ
അവൻ വന്ന് കേറി…
ഞാൻ വിക്രമിനെ നോക്കി ഒന്ന് തല ആട്ടി വണ്ടി എടുത്തു….
ഇന്ദ്രൻ : ശിവാ…. നേരെ മണ്ണൂത്തി… വടക്കാഞ്ചേരി റൈറ്റ് ഉള്ളി കേറിക്കോ അവടന്ന് നേരെ ചെമ്മണാമ്പതി അവടെ ഒരാളെ കാണണം…
ഞാൻ : ഉണ്ണി ലൊക്കേഷൻ ഇട്ടോ…
ഉണ്ണി : ഓക്കേ 😀
ഞാൻ : അതെന്ത് അങ്ങനെ ഒരു പോക്ക്
ഇന്ദ്രൻ : അതൊക്കെ ഒണ്ട് നിനക്കും ഗുണം തന്നെ എല്ലാർക്കും ഗുണം തന്നെ 😀
>8:23
🎵” നീ നിണ്ട്ര ഇടമെണ്ട്രാൽ വിലയേറി പോകാതോ നീ സെല്ലും വഴിയെല്ലാം പനിക്കട്ടി ആവാതോ എന്നോട് വാ വീട് വറക്കും എൻ വീടൈ പാർ എന്നെ പിടിക്കും ” ഇന്ദ്രൻ : ആഹാ ഇത് ഇതാണ് ശോ ഈ പാട്ടൊന്നും മരണം ഇല്ലാത്ത സാനാ….
ഞാൻ : ഉവ്വ് ഉവ്വേ….
ഞാൻ വണ്ടി ഉള്ളിലേക്ക് എടുത്തോണ്ട് പറഞ്ഞു….
ഞാൻ : ഡേയ് അണ്ണാ ഡീസൽ കഴിയാൻ ആയി
ഇന്ദ്രൻ : ഗോവിന്ദപുരം പോവില്ലേ… പെടക്കാ നീ വിട്ടോ…
അവൻ വീണ്ടും പാട്ടിലേക്ക് ശ്രദ്ധ കൊടുത്തു….
പിന്നെ വണ്ടി നിന്നത് പാലക്കാട് തമിഴ്നാട് ബോഡറിൽ ഉള്ള ഒരു സ്ഥലത്ത് വച്ചാ..
ഇന്ദ്രൻ : അളി നിങ്ങള് ഒരു അരമണിക്കൂർ വെയിറ്റാക്ക് പോസ്റ്റ് തരില്ല ട്ടാ…
ഞാൻ : സത്യം പറ നിനക്ക് ഇവടെ വേറെ ഭാര്യേം മക്കളും ഇല്ലേ
ഇന്ദ്രൻ : കണ്ട് പിടിച്ചല്ലോ മിടുക്കാ
അപ്പൊ തന്നെ ഒരുത്തൻ ബൈക്കിൽ വന്നു കണ്ടാലേ ഒരു പാവം ലുക്ക്…
ഇന്ദ്രൻ അവന്റെ കൂടെ കേറി പോയി…