ഉണ്ണി : അണ്ണാ വാ ണ്ണാ അയാള് കലിപ്പാവും ട്ടാ
ഞാൻ : ആ ആ…
പപ്പ ചെറുതായി ചിരിച്ച് സൈഡിലേക്ക് മാറി നിന്നു…
ഇഷ്ട്ടം ഇല്ലാതെ അങ്ങേയറ്റം വെറുപ്പോടേം ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ കെടന്ന് ആടുന്നത്…അമ്പലത്തിലെ കുറി അതിന്റെ അറ്റത്തെ ലോക്കറ്റിൽ പുരട്ടിയിരിക്കുന്നതും എല്ലാം എനിക്ക് അവളോടുള്ള അകൽച്ച കൊറച്ച് കോണ്ട് വന്നപോലെ ഒരു ഫീൽ….
സാരി ഉടുത്ത് കൈയ്യിൽ വാഴ എലയും ചുരുട്ടി പിടിച്ച് നിക്കണ അവളെ ഒന്ന് കൂടെ നോക്കി വണ്ടിടെ അടുത്തേക്ക് പോയി….
പോവുന്ന വഴിയിൽ എല്ലാം എന്റെ മനസ്സ് മുഴുവൻ ആന്റിടെ വാക്കുകൾ ആയിരുന്നു
മോൻ ഇന്നലെ അടി ഇട്ട് പോയിട്ട് പപ്പ ഓഫ് ആയിരുന്നു ഒരേ ദേഷ്യം സങ്കടം…. പിന്നെ ഞാൻ വീട്ടിലേക്ക് പോവുന്ന നേരം ഡോർ തൊറന്ന് എന്നെ നോക്കി കണ്ണ് നെറച്ച് ഉള്ളിലേക്ക് പോയവൾ… അത് പോലെ രാത്രി അവളുമായി ഒരു ജീവിതം എനിക്ക് കാണില്ല പറഞ്ഞപ്പഴും അവളിൽ ഒണ്ടായ അതെ കലങ്ങിയ കണ്ണുകൾ….
എന്താണ് ഇതിന്റെ അർത്ഥം
” മോനെ അവക്ക് ഇഷ്ട്ടം ഉള്ളവര് പെണങ്ങിയായ അവക്ക് സഹിക്കാൻ പറ്റില്ല ആന്റിടെ വാക്കുകൾ എന്റെ ഉള്ളിൽ വീണ്ടും വന്നു ”
ണ്ണാ…. നിർത്തിക്കെ അണ്ണാ നിങ്ങള് ഇത് എങ്ങോട്ടാ…. അയാള് വന്നില്ല…
ഞാൻ വണ്ടി ഉരുട്ടി ഉരുട്ടി ഒരുപാട് വന്നു….
ഹലോ അണ്ണാ ഇയാള് വെള്ളം അണ്ണാ ഞങ്ങള് കൊറച്ച് മുന്നിലാ ആണാ ശെരി വാ വാ… ഓക്കേ…. ഉണ്ണി ഇന്ദ്രനോട് സംസാരിച്ച് ഫോൺ കട്ടാക്കി…
ഞാൻ : വെള്ളം നിന്റെ അപ്പൻ മൈരേ….
ഉണ്ണി : ഞാൻ എത്ര വട്ടം ആയി വിളിക്കണേ നിങ്ങള് കുടിയൻ മൊന്ത കണ്ട പോലെ ഓടിച്ചാ….
അത് ഞാൻ വേറെന്തോ…. ഞാൻ വെളിയിലേക്ക് നോക്കി പറഞ്ഞു…
ഉണ്ണി : എനിക്ക് മനസ്സിലായി….
കൊറച്ച് നേരം കഴിഞ്ഞതും അവൻ ഒരു ബൈക്കില് വന്നു
ഇന്ദ്രൻ : എന്താ മൈരേ
ഞാൻ : സോറി മുത്തേ ഞാൻ എന്തോ ആലോചിച്ച് വിട്ട് വന്നു 😂