ഞാൻ : രണ്ട് മൂന്ന് പേരും കൂടെ ഒണ്ട് പിന്നാവട്ടെ….
അങ്കിൾ : അപ്പൊ എങ്ങനാ പോക്ക്
ഞാൻ : അറിഞ്ഞൂടാ
അങ്കിൾ : ഉം നോക്കി പോണം.. ശെരി വിട്ടോ 😊
ആന്റി : മോനെ സൂക്ഷിച്ച് പോണം പിന്നെ ആ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് വാ
അങ്കിൾ : അയാൾ ഒന്നും നമ്മടെ അവടെ ഒന്നും വരില്ല ഡോ
ഞാൻ : അയ്യോ അങ്ങനെ ഒന്നും ഇല്ല അവൻ എവടേം പോവും 😊അപ്പൊ ശെരി എല്ലാരോടും… ഞാൻ പറയാ….
ഞാൻ തിരിഞ്ഞ് നടന്നു…
നേരത്തെ വന്ന പുള്ളി വീണ്ടും വന്നു
അതെ ഇവടെ ഒപ്പിടണം പുള്ളി ഒരു ബുക്ക് എനിക്ക് നീട്ടി….
അങ്കിൾ : അവർടെ ബിൽ ബുക്കാ….
ഞാൻ : ഓ…
പമ്പിലെ ചേട്ടൻ : സൈനു കളത്തിലെ പ്രൈമ തൊണ്ണൂറ്റി എട്ട് പതിനാറ് ഇരുന്നൂർ ലിട്ടറ്…. അടിച്ചാ…ശെരി മോനെ 😊
ഞാൻ നടന്നു ഉണ്ണി എന്റെ നേരെ വന്ന് എനിക്ക് തോർത്ത് തന്നു….
തിരിഞ്ഞ് നോക്കണോ വേണ്ടേ ബൈ പറയണോ വേണ്ടേ പറഞ്ഞാ എന്തെങ്കിലും ഒണ്ട് വിചാരിക്കും അല്ലെങ്കിൽ പറയാതെ പോവാ അത് മോശം അല്ലെ
കൺഫ്യൂഷൻ ആയല്ലോ
നടക്കുന്നതിന്റെ എടയിൽ ഞാൻ ഇങ്ങനെ ആലോചിച്ചു
ഒന്ന് തിരിഞ്ഞെങ്കിലും നോക്കിയാലോ…
ഞാൻ ഒന്ന് നിന്നു…
“ഏയ് ” പിന്നിൽ നിന്ന് ഒരു വിളി….
😊
ഞാൻ തിരിഞ്ഞ് നോക്കി
പപ്പ എന്റെ നേരെ നടന്ന് വരുന്നു…
അവള് എന്റെ അടുത്തേക്ക് നടന്നെത്തി….
എന്നെ നോക്കി ഒന്ന് ചിരിച്ച് പപ്പ കൈയ്യിലെ വാഴ എലയിലെ കുറി എന്റെ നെറ്റിയിലെക്ക് ഇട്ട് തന്നു….
പപ്പ : നോക്കി പോണേ 😊 ഐ മിസ്സ് യൂ 😊
ആ നിമിഷം വരെ എന്നെ അവളെന്തൊക്കെ ചെയ്തിട്ടുണ്ടോ അതെല്ലാം മറക്കാൻ മാത്രം മൃതുലത അവളപ്പൊ പറഞ്ഞ വാക്കുകളിൽ ഉണ്ടായിയുന്നു… ഒരു സെക്കന്റ് എന്നെ പിടിച്ച് നിർത്തിയ വാക്കുകൾ ആയിരുന്നു അത്…
അവൾടെ വാക്കുകളിൽ എന്തോ ഒരു പ്രേത്യേകത ഉള്ളതായി എനിക്ക് തോന്നി… എന്റെ ഉള്ളിലെ ഏതോ ഒരു കോണിൽ ഇരുന്ന് ആരോ പറയുന്നത് നിക്ക് കേക്കാ അവളെ വിശ്വസിക്കരുത് ചതിക്കും എന്ന വാക്കുകൾ….