ഞാൻ ആന്റിയെ ഒന്ന് നോക്കി
ആന്റി : കെട്ടിക്കോ…. ഉം….
ഉംച്ച്… ഞാൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി… എന്നെ നോക്കിയ പപ്പടെ മൊഖത്ത് വല്ലാത്ത ഒരു തെളക്കം ഉള്ള പോലെ ഒരു തോന്നൽ… ഈശ്വര നോ! ലുക്കില് വീഴ്ത്തല്ലേ പാവമാണ് ഞാൻ….
അവള് അച്ഛനെ കൊണ്ട് വാങ്ങി തന്ന വഴക്ക് അവള് എന്റെ മുതുകത്ത് അടിച്ചത്… മോന്തക്ക് അടിച്ചത് എല്ലാം ഞാൻ മനസ്സിൽ ഓരോരോന്നായി ഓർത്തു….
ആന്റി : മോനെ ഡോ….
ഇതേസമയം പപ്പ…
പപ്പ : ഇവനിത് എങ്ങോട്ടാ ഈ കിളി ആവുന്നത്…. 😊
ആലോചന കഴിഞ്ഞ പപ്പ കാണുന്നത് ചൊവന്ന് തുടുത്ത എന്റെ കണ്ണുകൾ ദേഷ്യം ആണെന്ന് മനസ്സിലായി കാണും
ഞാൻ അവളെ ഒന്ന് തുറിച്ച് നോക്കി കൈയ്യിൽ കയറ് കെട്ടി….
പപ്പ തിരിച്ച് എന്റെ കൈ പിടിച്ച് കയറ് നെഞ്ചത്ത് വച്ച് പ്രാർത്ഥിച്ചു…. എന്നിട്ട് എനിക്ക് കെട്ടി തന്നു….
ആന്റി പായസം എടുത്ത് ഡബ്ബയോടെ എന്റെ കൈയ്യിലേക്ക് കൊറച്ച് തട്ടി
ഇത് അവക്ക് വാരി കൊടുക്കണം അല്ലെ അമ്മ പിന്നാലെ നിന്ന കിച്ചു പറഞ്ഞു
ഞാൻ അവനെ ഒന്ന് തിരിഞ്ഞ് നോക്കി
ആന്റി : ഏയ് ഇല്ല മക്കള് കഴിച്ചോ….
അതെ വണ്ടി ഒന്ന് മാറ്റണം വെളിയിലെ ആള് വിളിച്ച് പറഞ്ഞു
കിച്ചു : ഞാൻ മാറ്റി ഇടാ അളിയാ
ഞാൻ : വേണ്ട വേണ്ട ഉണ്ണി ഒണ്ട് അവൻ നോക്കും
(അയ്യടാ വെളിവും വെള്ളിയും ഇല്ലാത്ത നിനക്ക് ആരാന്റെ വണ്ടി തരാ നോക്കി ഇരുന്നോ ഊമ്പത്തെ ഒള്ളൂ)
ഞാൻ മനസ്സിൽ വിചാരിച്ചു….
ഞാൻ : എന്നാ ഞാൻ എറങ്ങട്ടെ ആന്റി… അങ്കിളെ ശെരി 😊….
താൽപ്പര്യം ഇല്ലെങ്കിലും കിച്ചുനെ നോക്കി ഞാൻ തല ആട്ടി….
അങ്കിൾ : ഇനി എപ്പഴാ
ഞാൻ : നാളെ നൈറ്റ് 😊
പുള്ളി എന്റെ തോളിൽ കൈ ഇട്ട് വെളിയിലേക്ക് നടന്നു…
അങ്കിൾ : സൂക്ഷിച്ച് പോണം
ഞാൻ : ഹാ ഓക്കേ അങ്കിൾ