ഞാൻ : എത്ര വട്ടം പറഞ്ഞു ഇവനെ….
ഇന്ദ്രൻ : ഇവനെ എനിക്ക് അങ്ങ് ലബ്ബായി
ഉണ്ണി : താങ്ക്സ് അണ്ണാ 😂
ഞങ്ങള് റാം അങ്കിളിന്റെ കൊച്ചിലെ വീട്ടി പോയി… കൊറച്ച് കഴിഞ്ഞതും സൂസനും( പഴയ ഒരു കൂട്ട്ക്കാരി )അർജുൻ (അവൾടെ കൂട്ട്കാരൻ ) രണ്ടും കൂടെ വന്നു….
ഒരു മണിക്കൂറോളം അവടെ പോയി…. അവസാനം ഞങ്ങള് അവടെ നിന്ന് വീട് പൂട്ടി എറങ്ങി…
ഞാൻ : ഡാ ഇവള് പോവില്ല ട്ടാ ഒറപ്പാ…
ഇന്ദ്രൻ : നോക്കാ
വണ്ടി ഓടിച്ചു കൊണ്ടിരുന്നവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു…
അല്ല ഡാ വണ്ടി എവടന്നാ റെന്റ് ആണോ…ഞാൻ ചോദിച്ചു
ഇന്ദ്രൻ : ഏയ്…
ഞാൻ സീറ്റിൽ തല വച്ച് കണ്ണടച്ചു….
കൊറച്ച് കഴിഞ്ഞതും അവൻ ഒരു വലിയ ഗെയിറ്റ് കടന്ന് വണ്ടി ഉള്ളിലേക്ക് കേറ്റി….
അമ്മായിയപ്പൻ വാനോളം പുകഴ്ത്തിയ അതെ ഗെയിറ്റ്
അതിന്റെ അകത്ത് കണ്ട കാഴ്ച വണ്ടിയെ സ്നേഹിക്കുന്ന പ്രേത്യകിച്ച് ലോറിക്കാർക്ക് വണ്ടർ അടിക്കുന്ന സീൻ ബസ് സ്റ്റാൻഡിൽ ബസ്സ് നിക്കുന്ന പോലെ കൊറേ എണ്ണം നെരന്ന് നിക്കുന്നു
അവൻ വണ്ടി തിരിച്ച് നിർത്തി…
ഞാൻ : ഇത് നിങ്ങടെ ആണോ… 🥹
ഹാ… This property belongs to Ramanadhan and Co…വാ….
ഞാൻ വണ്ടി വിട്ട് വെളിയിൽ എറങ്ങി….
ഇന്ദ്രൻ നടന്ന് ️ന്റെ അടുത്തേക്ക് വന്നു….
ഇന്ദ്രൻ : നിനക്ക് ഇഷ്ട്ടം ഉള്ള വണ്ടി എടുത്തോ
ഉണ്ണി : ഇത് എന്തോന്ന് അണ്ണാ ഷോറൂമാ
ഞാൻ ചുറ്റിനും ഒന്ന് നോക്കി… എനിക്ക് ഇഷ്ട്ടം ഉള്ളത് ചൂസ് ചെയ്യാ ആ ഓഫർ ആരെയും കൊതിപ്പിക്കുന്ന ഒന്നാണ്…
പെട്ടെന്ന് എന്റെ ഫോൺ റിങ് ആയി….
ഞാൻ : ഹലോ
ആന്റി : മോനെ എവടാ
ഞാൻ : ഇവടെ ഒണ്ട് ആന്റി എന്തെ
ആന്റി : ആണോ…. എന്നാ വീട്ടിലോട്ട് വരോ അല്ലെങ്കിൽ വേണ്ട ഞങ്ങള് അങ്ങോട്ട് വരാ പ്രസാദം തരാനാ
ഞാൻ : അയ്യോ അതൊന്നും വേണ്ട ആന്റി