പപ്പടെ ഉള്ളിൽ നിരാശ മാത്രം ആയിരുന്നു…. വിചാരിച്ച പോലെ അല്ല കാര്യങ്ങൾടെ കെടപ്പ്…. കാര്യം എളുപ്പം അല്ല…
എപ്പഴോ പപ്പ ഒറക്കിത്തിലേക്ക് വീണ് പോയി…
പപ്പ പപ്പ, വർഷിണി ആന്റിടെ കുലുക്കി വിളി ആണ് അവളെ എണീപ്പിച്ചത്…
പപ്പ : നിക്ക് മ്മാ ഇത്തിരി കഴിയട്ടെ
ആന്റി : ഡീ പോത്തേ നേരം പതിനൊന്നായി ഡീ….
വെള്ളം കോരി ഒഴിക്ക് മ്മാ കിച്ചു പിന്നാലെ നിന്ന് പറഞ്ഞു…
നീ വന്നോ പപ്പ തല ഒയർത്തി നോക്കി ചോദിച്ചു….
കിച്ചു : ഹാ…
പപ്പ : അച്ഛ കാണണ്ട 😊
കിച്ചു : കണ്ടു കിട്ടി ബോദിച്ചു
പപ്പ : നന്നായി.. ഇത്തിരി കറക്കം കൂടുന്നുണ്ടേ കിച്ചു…
കിച്ചു : നിന്റെ കെട്ടിയവൻ കാലത്ത് തന്നെ പോയല്ലോ അച്ഛന് അത് സീൻ ഇല്ല
പപ്പ : എവടെ പോയി…
പപ്പ ചുറ്റും നോക്കി ഒരു സംശയം പോലെ ചോദിച്ചു….
കിച്ചു : തെണ്ടാൻ
ആന്റി : അടി…. ഡാ അച്ഛ കേക്കണ്ട…. നല്ലത് കിട്ടും… കൊച്ച് കാലത്ത് തന്നെ ജോലിക്ക് പോയതാ
കിച്ചു : ഡി പുതിയ ആൾക്കാർ വന്നപ്പോ ടീച്ചർക്ക് സൈഡ് വലിവ് വന്ന പോലെ ഒണ്ടോ…
പപ്പ : അയ്യോ തന്നെ മോനെ… ഇന്നലെ എന്തായിരുന്നു രണ്ടും കൂടെ കാമടി പറച്ചിൽ ചിരി കളി ശോ 😂
ആന്റി : നിങ്ങള് രണ്ടിനെക്കാളും കൊള്ളാ അവൻ… 😍
കിച്ചു : ഞാൻ വരുമ്പോ രണ്ട് പേരും അടുക്കളയിൽ ഒരേ കളി ചിരി ഒക്കെ…
ആന്റി : പപ്പാ മോൻ വരില്ല പറയാൻ പറഞ്ഞു ട്ടൊ ഏതോ കൂട്ട്ക്കാരന്റെ കൂടെ സേലം പോവാന്ന് ….
പപ്പ : കണ്ടോ ഡാ എന്നോട് പോലും പറഞ്ഞില്ല അമ്മായിഅമ്മയോട് പറഞ്ഞു 😂
> ഇതേ സമയം ഞാൻ വർക്ക് ഷോപ്പിൽ… ഇന്നലെ പപ്പ പറഞ്ഞ കാര്യങ്ങൾ തന്നെ ആയിരുന്നു എന്റെ ഉള്ളിൽ…. ചെവിയിൽ കാറിന്റെ ഹോൺ മൊഴങ്ങിയപ്പോ ആണ് ഞാൻ കണ്ണ് തൊറന്നത്….