ഞാൻ ഒരു ലോഡ് പുച്ഛം വാരി ഇട്ട് ബെഡിന്റെ അടുത്തേക്ക് നടന്നു…
പപ്പ എന്റെ കൈ പിടിച്ച് വലിച്ച് നിർത്തി…
തിരിഞ്ഞ് നോക്കിയ എന്നെ ഒറ്റ വലിക്ക് പപ്പ ചൊമരിൽ ചേർത്തു…
കഴുത്തിൽ കൈ തണ്ട അമർത്തി എന്നെ നോക്കി കുസൃതി ചിരി ചിരിച്ചു…
പപ്പ : എനിക്കറിയാ ഡാ മക്കള് വെറും പാവം ആണ്…. ആണായി ജനിച്ചത് കൊണ്ട് മാത്രം കരയണ്ട പല സ്ഥലത്തും കഷ്ട്ടപ്പെട്ട് കണ്ണീര് പിടിച്ച് വക്കുന്ന ടിപ്പിക്കൽ ആണ്… 😊… എന്റെ സങ്കടം നിന്നെ മനസ്സിലാക്കാതെ ഞാൻ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് വേദനിപ്പിച്ചു……. സങ്കടം ഒണ്ട് നിന്റെ ജീവിതം നശിപ്പിച്ചതിലും പക്ഷെ… (അവൾടെ കണ്ണ് നെറഞ്ഞ് വന്നത് ഞാൻ കണ്ടു ) ഒറ്റ കാര്യം മാത്രെ ഇനി. ചെയ്യാൻ ഉള്ളു… ഹാപ്പി ആയി ഇനി ഉള്ള കാലം നിന്നെ നോക്കാ അത്ര തന്നെ….
പപ്പടെ മൂക്ക് ചൊവന്നു …. കണ്ണ് നെറഞ്ഞ് ഒഴുകി…. പപ്പ എന്റെ കഴുത്തിൽ ഉള്ള കൈ അയച്ച് എന്റെ കൈയ്യിൽ കൈ ബലമായി കോർത്ത് പിടിച്ചു….
പപ്പ : എനിക്ക് കൊറച്ച് ടൈം വേണം… 😊
ഞാൻ : പോര മോളെ നീ ഇത്ര ഒക്കെ അഭിനയിച്ചിട്ടും എനിക്ക് ഫീൽ ആവുന്നേ ഇല്ല… പിന്നെ ഒരു കാര്യം കൂടെ ഇന്ദ്രനെ കാണുമ്പോ നിന്റെ ഈ ചൊറി ഇല്ലേ നിർത്തിക്കോ…
പപ്പ : അത് പറയാൻ മറന്നു… താങ്ക്സ് ഇപ്പൊ ഈ രാത്രി നൈസ് ആക്കി തന്നതിന്….
പപ്പ ചുണ്ട് കൂർപ്പിച്ച് കാണിച്ച് പൊറകോട്ട് മാറി….
പപ്പ : ഒരു കാര്യം കൂടെ You can be called now a gentleman for not accepting dowry 😂…. I like that 😊🫰🏻
.. . .
രാത്രി കെടക്കുമ്പോ എനിക്ക് ഒറ്റ ചിന്ത മാത്രം ആയിരുന്നു…. ഇവളെ ഇനിയും വിശ്വസിക്കാമോ…. ” അഴ് മൂഞ്ചി ആപത്ത് “പാർത്തി എപ്പഴും പറയും….. അവൾടെ അമ്മ പറഞ്ഞത് പപ്പക്ക് പെട്ടെന്ന് സങ്കടം വരും പ്രേതേകിച്ച് അവക്ക് ഇഷ്ട്ടം ഉള്ളവർക്ക് ഫീൽ ആയാൽ എന്നൊക്കെ…. ഒരിക്കെ ഇവളെ വിശ്വസിച്ചു ഭേഷാ കിട്ടി…. എന്റെ ഫോട്ടോ കണ്ടപ്പോ അവക്ക് നാണം വന്നു പോലും…. നമ്പ മുടിയലെ….. സുന്ദരനോട് ചോദിക്കാ അല്ലെങ്കി വേണ്ട അവന് അല്ലെങ്കി തന്നെ നൂറ് സീൻ ആണ്… എന്നാലും 😡 അവനെ തൊടാൻ ധൈര്യം കാണിച്ച ഒരുത്തനും രണ്ട് കാലിൽ നടക്കില്ല തിരിച്ച് പോയിട്ട് ആദ്യം ആ സീൻ ഒന്ന് സെറ്റാക്കണം….