കാന്താരി 2 [Doli]

Posted by

ഞാൻ : അല്ല കിച്ചു

അങ്കിൾ : ഓ ഇനി വരില്ല അവന്റെ ഏതെങ്കിലും തെണ്ടികൾടെ വീട്ടി പൊക്കോളും ഇങ്ങനെ ഒരു ജമ്മം

പപ്പ : അച്ഛാ

അങ്കിൾ : എന്തോന്ന് അച്ഛാ…. നിന്റെ ഭർത്താവിന് ഇല്ലേ ഈ കൂട്ട്കാര് ഒക്കെ ശങ്കരൻ പറഞ്ഞത് വച്ച് കിച്ചുനെക്കാളും കൂട്ടുകാരൊക്കെ ഒണ്ട് നിന്റെ കെട്ടിയവന് എന്നിട്ട് ഇയാള് കാള കളിച്ച് നടക്കാ… അല്ലല്ലോ അങ്ങനെ ആണ് മക്കള് ഇത് വീടിനും നാടിനും ഒരു ഗുണവും ഇല്ലാത്ത കൊറേ എണ്ണം…

ഞാൻ : പോട്ടെ അങ്കിളെ പ്രായത്തിന്റെ ആണ്

അങ്കിൾ : എന്ത് പ്രായം ഡോ താൻ ഈ പ്രായത്തിൽ ഉള്ളത് തന്നെ അല്ലെ…. അത് വിട് നല്ല ദിവസം ആയിട്ട് മക്കള് ചെല്ല്…. ഗുഡ് നൈറ്റ്….

ഗുഡ് നൈറ്റ് അങ്കിൾ…. 😊

ഞാൻ എന്റെ കൂട്ട്കാരിയെ തപ്പി….

അപ്പൊ ഒണ്ട് ഡ്രസ്സ് ഒക്കെ മാറി വരുന്നു….

അതെ ചെന്നൈ കഥ കാലത്ത് പറയണേ ആന്റി എന്റെ കൈ പിടിച്ച് പറഞ്ഞു….

പപ്പ : 😳

ഞാൻ : ഒറപ്പായും

ആന്റി : ഗുഡ് നൈറ്റ് 😊….

ഞാൻ : ഗുഡ് നൈറ്റ്….

ഞാൻ റൂമിൽ ചെല്ലുമ്പോ പപ്പ ബെഡിൽ ഇരുന്ന് എന്തോ ആലോചിച്ച് ചിരി ആണ്….

നമ്മള് പിന്നെ പൊറമ്പോക്കായത് കൊണ്ട് വിഷയം ഇല്ല…

എന്നെ കണ്ടതും അവള് എണീറ്റ് എന്റെ നേരെ വന്നു….

എന്താവും ഇനി… അവളുടെ വരവും നോക്കി ഞാൻ നിന്നു…

പപ്പ : താങ്ക്സ്

എനിക്ക് അത്ഭുതം ഒന്നും തോന്നിയതെ ഇല്ല ഇന്നത്തെ എന്റെ പെർഫോമൻസ് അങ്ങനെ ആയിരുന്നു…. Need new haters old one’s started liking me അതാണ്‌ ഇപ്പൊ അവസ്ഥ… ആകെ ഉള്ള ഇവളും താങ്ക്സ് വരെ എത്തി…. 😏

പപ്പ കൈ വീശി കാട്ടി.. ഹലോ

ഞാൻ : എന്തിനാ ഇപ്പൊ താങ്ക്സ്

പപ്പ : എന്നോടുള്ള ദേഷ്യം എന്റെ അച്ഛനോടും അമ്മയോടും കാണിക്കാത്തയിന്… ആൻഡ് ഉച്ചക്ക് അച്ഛയോടും അമ്മയോടും കാറിന്റെ കീ വാങ്ങാൻ പറഞ്ഞതിനും അവർക്ക് അത് ഒരുപാട് സന്തോഷം ആയി…. പക്ഷെ ദ ലൂപ്പ് ഹിയർ ഈസ്സ് എനിക്കറിയാം എന്റെ ഭർത്താവിന് ദുരഭിമാനം കൂടുതലാ ആൻഡ് ചത്താലും നീ എന്റെ അച്ഛൻ വാങ്ങിയ കാർ അക്‌സപ്റ്റ് ചെയ്യൂല്ല ന്ന്…. അത് ഞാൻ കുറ്റം പറയില്ല എന്ത് തന്നെ ഗിഫ്റ്റ് എന്നൊക്കെ പറഞ്ഞാലും this car thing is dowry i know and i am proud that my driver is a gentle man 🫰🏻

Leave a Reply

Your email address will not be published. Required fields are marked *