പോവുന്ന വഴി ആന്റി എന്റെ സൈഡിൽ ഇരുന്ന് പെട്ടെന്ന് ചിരിച്ചോണ്ട് എന്റെ കൈക്ക് മെല്ലെ അടിച്ചു….എന്നിട്ട് വീണ്ടും പൊട്ടി ചിരി തൊടങ്ങി….
പിന്നാലെ ഇരുന്ന അങ്കിളും പപ്പേo കാര്യം തെരക്കി
ഞാൻ ചോദിച്ചേ ഇവടെ കമ്പനി കൂടാൻ ആരാ നല്ലത് ഞാൻ ആണോ നിങ്ങൾ ആണോ അതോ കിച്ചു ആണോ ന്ന് അപ്പൊ നിങ്ങടെ മരുമോൻ പറയാ നിങ്ങള് ശെരി അല്ല കൂട്ട്കെട്ട് ശെരി അല്ല എന്നൊക്കെ ഞാൻ എന്താ ചോദിച്ചപ്പോ ഇവൻ പറയാ അച്ഛന്റെ കൂടെ അല്ലെ അങ്കിളിന്റെ കൂട്ട് മോശം കൂട്ട്കേട്ടില്ലാ അങ്കിൾ എന്ന്….
ആന്റി ചിരി കടിച്ച് പിടിച്ച് കാര്യം പറഞ്ഞു
ഇത് കെട്ട് അങ്കിളും ഒരേ ചിരി…
(” ദൈവമേ ഇങ്ങേര് അച്ഛനോട് പറയോ “)
ആന്റി എന്തൊക്കെ പറയുന്നുണ്ടായിരുന്നു… ആന്റി അങ്കിള് രണ്ട് പേരും ഒരേ സംസാരം ആയിരുന്നു…
പക്ഷെ ഞാൻ ഓർത്തത് ഇതല്ല ഇവൾ എന്തിനാ ഞാൻ പോയതിന് കരഞ്ഞത് ഹേ…. എന്താ മോളെ ഇഷ്ട്ടപ്പെട്ടോ… ഈ ഭൂതം എന്നെ ഇഷ്ട്ടപെടാൻ അത് പോട്ടെ ഞാൻ ഇവളെ ഇഷ്ട്ടപെടാൻ…..😄
എന്റെ ചിരി കണ്ട് ആന്റി എന്നെ തട്ടി വിളിച്ചു….
ഞാൻ : ഹഹഹ
ആന്റി : ഡോ… ഡോ…. എന്താ ഡോ ഒരു ചിരി
ഞാൻ : ഏഹ്….. ഒന്നൂല്ലാ ഞാൻ വേറെ ഒരു കാര്യം…..കിച്ചു എങ്ങോട്ട് പോയത് ആന്റി….
ആന്റി : അറിയില്ല മോനെ
അങ്കിൾ : എവടെ എങ്കിലും വല്ല കാലി പിള്ളേർടെ കൂടെ കൂത്തടിച്ച് നടക്കാവും 😡😡അല്ല വേറെ പണി ഒന്നും ഇല്ലല്ലോ….
എനിക്ക് ചിരി വന്നു ഞാൻ അത് ചൊമച്ച് തീർത്തു…
പിന്നെ വീടെത്തും വരെ സൈലന്റ് ആയിരുന്നു… പപ്പ എന്നെ ആണ് നോക്കി ഇരിക്കുന്നത് അത് എനിക്ക് ഫീൽ ചെയ്യാ… അവൾടെ നോട്ടം എന്നെ തന്നെ ആണ്…. അവനെ പറ്റി ചോദിച്ചതിന് ദേഷ്യം വല്ലതും….
അങ്ങനെ മെല്ലെ ഞങ്ങള് വീടെത്തി….
എല്ലാരും ഉള്ളി കേറി അങ്കിള് ഡോർ ലോക്ക് ചെയ്തു