” നീ നശിച്ച് കുട്ടിച്ചോറായി ദയവ് ചെയ്ത് ഈ പിള്ളേരെ കൂടെ നശിപ്പിക്കരുത് ” അച്ഛൻ പണ്ട് പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ വന്നു…
എന്തും വരട്ടെ ഞാൻ ഫോൺ എടുത്ത് മൊട്ട തന്ന നമ്പറിൽ വിളിച്ചു….
രണ്ട് റിങ് കഴിഞ്ഞതും ഫോൺ അറ്റന്റ് ചെയ്ത് ഞാൻ ആ ശബ്ദം കേട്ടു 🥹
ഹലോ ഹലോ
എനിക്ക് എന്ത് പറയണം എന്ന് ഒരു സെക്കന്റ് അറിയാതെ ആയ്യി
ഹലോ….
ഞാൻ : ഞാനാ
ഏത് ഞാൻ…..
ഞാൻ : ശിവ
ഏത് ശിവ
ഞാൻ : നിന്റെ അച്ഛൻ നായിന്റെ മോനെ
അളിയാ നീയോ
ഞാൻ : എവടെ മൈരേ നീ 🥹
ഞാൻ നാട്ടിൽ നീയോ
ഞാൻ : ഞാൻ വന്നിട്ടോണ്ട്… നിന്റെ കല്യാണം കഴിഞ്ഞല്ലേ മൊട്ട പറഞ്ഞു
നീ എവടെ ഇപ്പൊ
ഞാൻ : അളിയാ എനിക്ക് നിന്നെ കാണണം അത്യാവശ്യം ആണേ… 🥹
പിന്നെന്താ… അളിയാ ഞാൻ ഇപ്പൊ സീരിയസ് ആയ സീനിലാ നീ വന്നോ ലൊക്കേഷൻ ഞാൻ ഇടാ
ഞാൻ : ഞാൻ അവടില്ല കൊച്ചീലാ
ആണോ, ശെരി നീ വരുമ്പോ വാ
ഞാൻ : നാളെ വണ്ടി ഒന്ന് എറങാ
ശെരി ശെരി നോക്കട്ടെ ഞാൻ നന്ദന് ഫോൺ കൊടുക്കാ… നന്ദ ശിവാ…
ഹലോ… നീ ചത്തില്ലേ മൈരേ 😂
ഞാൻ : ഇല്ല മൈരേ 😂….
എന്ത് ഡാ
ഞാൻ : ഒക്കെ പറയാ ആദ്യം നേരിട്ട് കാണട്ടെ
നീ തിരിച്ച് പോവോ
ഞാൻ : ഇല്ല
അതെ അളി ഒരു കലിപ്പ് സീനിലാ ഞാൻ വിളിക്കാ
ഞാൻ : ശെരി….
“ഇപ്പൊ സംസാരിച്ച രണ്ടും ആണ് എന്റെ അടുത്ത കൂട്ട്ക്കാരിൽ മെയിൻ ആളുകൾ സുന്ദരൻ(ഇന്ദ്രജിത് ) ഓന്ത് (ആനന്ദ് /നന്ദൻ )
എനിക്ക് എന്തോ അളവറ്റ സന്തോഷം തോന്നി… മൈർ ഒരു കാലം അടിച്ച് പൊളിടെ ഒരു കാലം….
> 11:23
ഫുഡ് കഴിച്ച് തിരിച്ച് വരുമ്പോ ഒരു bmw വർഷാപ്പിന്റെ മുന്നിൽ കെടക്കുന്നു ഉണ്ണി അവരോട് സംസാരിക്കുന്നു