ആന്റി : അത് പറ പാർശു പോവുമ്പോ ഒരേ കരച്ചല് ഞാൻ എങ്ങോട്ടും ഇല്ല പറഞ് അലറി അവരെ ഓടിച്ച് വിട്ടു…😂
ഞാൻ : അയ്യോ ഞാൻ അത്
ആന്റി : ഏയ് ഇല്ല… അവക്ക് അങ്ങനെ പറയാൻ കൊള്ളാമോ…
ഞാൻ : ഞാൻ സോറി പറയാ സീൻ ഇല്ല
ആന്റി : അയ്യോ പറയല്ലേ… മോൻ സോറി പറഞ്ഞാ അവള് പിന്നെ കൊല്ലാ കൊല ചെയ്യും അതാ അവള്… ഇഷ്ട്ടം ഉള്ളവര് ഇത്തിരി താണ് തന്നാ തീർന്നു തലയിൽ ചവിട്ടി കേറും എന്റെ മോൾ ആയത് കൊണ്ട് പറയാ…. ഒടുക്കത്തെ സ്നേഹാ പക്ഷെ അതെ പോലെ വാശിയും…
ഞാൻ : ഒരു പ്രാന്തിയെ എന്റെ തലയിൽ കേറ്റി വച്ചു അപ്പൊ എല്ലാരും കൂടെ…. 😂
ആന്റി : ഡാ കള്ളാ…. 😂
ഞാൻ : ചുമ്മാ പറഞ്ഞത്…
ആന്റി : ഇപ്പൊ മോന് ആ ഒരു അറ്റാച്ച്മെന്റ് വന്നോ
ഞാൻ : ഹാ ഏറെ കൊറേ…
ആന്റി : എങ്കി പറ ഏറ്റവും കമ്പനി കൂടാൻ ബെസ്റ്റ് ആരാ… ഞാൻ ആണോ കിച്ചു ആണോ അതോ അങ്കിളാണോ
ഞാൻ : അത് ആന്റി തന്നെ…. അങ്കിൾ ശെരി അല്ല
ആന്റി : അതെന്താ
ഞാൻ : കൂട്ട്കെട്ട് ശെരി അല്ല അച്ഛൻ അല്ലെ അങ്കിളിന്റെ ബെസ്റ്റ് ഫ്രണ്ട്
ആന്റി : 😂😂😂😂😂😂
ആന്റി വായ പൊത്തി ഒരേ ചിരി….
കൂടെ ഞാനും….
ആന്റി ചിരിച്ച് ചിരിച്ച് കണ്ണികൂടെ വെള്ളം വന്നു….
ഞാൻ : ആന്റി ഞാൻ നാളെ സേലം പോവും പറയാൻ മറന്നു….
ആന്റി : ഫ്രണ്ട്സിന്റെ കൂടെ പോവാണോ
ഞാൻ : ആ… എന്റെ ഫ്രണ്ട് ഒണ്ടേ അവന്റെ കൂടെ അവന് എന്തൊക്കെ സാധനം എടുക്കാൻ കല്ലോ കട്ടെ എന്തൊക്കെ….
ആന്റി : ശെരി… നാളെ വൈകീട്ട് അമ്പലത്തിൽ പോവാ പറഞ്ഞ് ഇരുന്നതാ…സാരുല്ലാ… 😊
കൊറച്ച് കഴിഞ്ഞതും പല വഴിക്ക് പോയ എല്ലാരും തിരിച്ച് വന്നു…. പിന്നെ അവരോട് യാത്ര പറഞ് ഞങ്ങള് വീട്ടിലേക്ക് വന്നു….