ഞാൻ : ഉം… ആന്റിക്ക് വെഷമമായോ ആന്റി…
ആന്റി : ഇല്ല
ഞാൻ : എനിക്ക് അതൊരു
ആന്റി : മോൻ ഇത് സ്ത്രീധനം ആയി കാണാതെ ഒരു ഗിഫ്റ്റ് ആയിട്ട് കണ്ടൂടെ
ഞാൻ : ഗിഫ്റ്റ്…. അതെന്താ വച്ചാ ആന്റിയെ കൊച്ചുന്ന മുതലേ ഗിഫ്റ്റ് ഒന്നും എനിക്ക് അങ്ങനെ കിട്ടി ശീലൂല്ലാ അപ്പൊ അതിന്റെ ഫീലിംഗ് ഒന്നും എനിക്ക് അറിയില്ല 😊….
അവര് എന്നെ തന്നെ നോക്കി ഇരുന്നു പെട്ടെന്ന് അവർടെ കണ്ണ് രണ്ടും നെറഞ്ഞു
ഞാൻ : അയ്യേ ആന്റി പ്ളീസ് കരയല്ലേ ഞാൻ ചുമ്മാ പറഞ്ഞത്….
(നാശം പിടിക്കാൻ ഇവരെ കരയിച്ചെന്ന് പറഞ് ഇനി അവള് എന്റെ കൊങ്ങക്ക് പിടിക്കും )
ഞാൻ : ആന്റി…. വിട് ആന്റി…. അയ്യോ ഞാൻ ഗിഫ്റ്റ് ആയിട്ട് കാർ കാണാ പ്ലീസ് കരയല്ലേ പ്ളീസ്….
ഞാൻ അവർടെ കൈ പിടിച്ച് പറഞ്ഞു….
ഞാൻ : ദേ എന്റെ പെണ്ണുമ്പിള്ള അമ്മേ കരയിച്ചു പറഞ്ഞ് എന്നെ കൂമ്പിനിടിക്കും 😂
ആന്റി കണ്ണ് തൊടച്ച് പൊട്ടി ചിരിക്കാൻ തൊടങ്ങി…
ആന്റി : ശെരിക്കും അവള് തല്ലോ ഡാ… 😂
ഞാൻ : ഏയ്… 😐
ആന്റി : അവള് പാവാ മോനെ… ഒരു കാര്യം ഒണ്ടേ അവക്ക് ആ എഞ്ചിനീർ കുട്ടിയെക്കാൾ ഇഷ്ട്ടം ആയിരുന്നു മോനെ ഫോട്ടോ കാണിച്ചപ്പോ തന്നെ ഒരു നാണം ഒരു ചമ്മൽ ഒക്കെ
😐
ആന്റി : ഞങ്ങള് കരുതിയത് സമ്മതിക്കില്ല എന്നാ പക്ഷെ അവള് ഫോട്ടോ ഒന്ന് നോക്കി അപ്പൊ തന്നെ സമ്മതിച്ചു… പിന്നെ കുടുംബത്തിന്റെ മാനം രക്ഷിക്കാൻ വേണ്ടി ആണോ എന്നൊക്കെ വിചാരിച്ച് ഞാൻ ഒറ്റക്ക് പോയി ചോദിച്ചേ പക്ഷെ അങ്ങനെ അല്ല അവള് ശെരിക്കും ഇഷ്ട്ടപ്പെട്ട് തന്നെ ആണ്……
(ഉവ്വ് എന്നെ കെട്ടി പ്രതികാരം ചെയ്യാൻ ആയിരിക്കും അങ്ങനെ ചെയ്തത് 🥹)
ആന്റി : മോൻ ഇന്ന് അവളും ആയി അടി ആയോ
ഞാൻ : ഹേ… അല്ല പപ്പ പോണ്ട പറഞ്ഞു ഞാൻ ആ ടെൻഷനിൽ ഒന്ന് ചൂടായി