കാന്താരി 2 [Doli]

Posted by

ഉംച്ച്…. ഹാ….അങ്കിളെ നമ്മക്ക് പുതിയ കാർ വേണ്ട എന്താ വച്ചാലെ പുതിയ വണ്ടി കണ്ടാ ഒരക്കാൻ നടക്കണ കൊറേ എണ്ണം ഒണ്ട്….

തലയിൽ തോന്നിയ നമ്പർ ഞാൻ എറക്കി വിട്ടു….

പുള്ളി ഫ്ലാറ്റ്…. മരുമോന്റെ ബുദ്ദി വിമാനം ആണല്ലോ എന്ന പോലെ ഒരു നോട്ടം….

അങ്കിൾ : പപ്പ മറ്റേ കാറിന്റെ കീ കൊണ്ട് വാ മോളെ…

ഞാൻ തിരിഞ്ഞ് നോക്കുമ്പോ ആന്റി എന്നെ തന്നെ നോക്കി നിക്കുന്നു… പുള്ളിക്കാരിക്ക് കാര്യം മനസ്സിലായി തോന്നുന്നു…

പപ്പ കീ കൊണ്ട് വന്ന് എന്റെ കൈയ്യിൽ വച്ച് തന്നു….

എന്ത് തോന്നുന്നു… പുള്ളി പപ്പക്ക് ഓക്കേ അല്ലെ….ഞാൻ കാർ എടുക്കാൻ പോയതുo അങ്കിൾ ആന്റിടെ ചേട്ടനോട് ചോദിച്ചു….

മിടുക്കൻ തന്നെ…. 😊

എനിക്ക് വൈയ്യ 🫡 ഇന്ന് സ്വയം സല്യൂട്ട് അടിച്ച് കൊഴ തെറ്റും 😨….ഞാൻ വണ്ടി എടുക്കുന്നതിന്റെ എടക്ക് പറഞ്ഞു….

പപ്പടെ രണ്ട് കണ്ണുകൾ എന്റെ നേരെ പാഞ്ഞ് വരുന്നത് കാണാ… എന്നെ തന്നെ നോക്കി പപ്പ മുന്നിലെ സീറ്റിൽ കേറി…

ഫെസ്റ്റ്-ന് പോയി എല്ലാരേയും ഹാപ്പി ആക്കി ഭദ്രകാളിടെ കൈയ്യീന്ന് രക്ഷപെടാൻ ഉള്ള പ്ലാൻ സക്ക്സ്സസ്സായി….

അവരൊക്കെ ഒരൊ ഷോപ്പിക്കിംഗ്ന് പോയി….

സുന്ദരനെ ഒന്ന് വിളിച്ച് സംസാരിക്കുന്ന നേരം അമ്മായി അമ്മ പിന്നാലെ വന്നു….

എന്താ ആന്റി ഒന്നും വാങ്ങുന്നില്ല 😊 ഞാൻ ഫോൺ കട്ടാക്കി അവരെ നോക്കി ചോദിച്ചു

ആന്റി : ഇല്ല കണ്ണാ… ഇരിക്ക് വാ…

ഞാൻ അവർടെ കൂടത്ത് പോയിരുന്നു…

ആന്റി : അപ്പൊ വിചാരിച്ച പോലല്ല….

എന്താ ആന്റി

ആന്റി : കാഞ്ഞ ബുദ്ധി തന്നെ… മോന്…

ഞാൻ : മനസ്സിൽ

ആന്റി : ഉരുണ്ട് കളി ഒന്നും വേണ്ട… എനിക്ക് മനസ്സിലായി 😊

ഞാൻ : നമ്മള് ഇത്ര ആയില്ലേ പരിചയം ആയിട്ട് എനിക്ക് പപ്പേക്കാളും ഇഷ്ട്ടം ആന്റിയെ ആണ് ഉള്ളത് പറയാല്ലോ ആന്റി… എനിക്ക് അത്

ആന്റി : കാർ വാങ്ങി തന്നത് ഇഷ്ട്ടം ആയില്ലല്ലേ…. 😊

Leave a Reply

Your email address will not be published. Required fields are marked *