രണ്ട് മിനിറ്റ് കഴിഞ്ഞതും പപ്പ പൊക പോലെ വന്നിരുന്നു…
ആന്റി : റൈസ് കൊറച്ച് കൂടെ വക്കട്ടെ പപ്പ…
പപ്പ : വേണ്ട
ഞാൻ കണ്ണ് മാത്രം പൊക്കി അവളെ ഒന്ന് നോക്കി
ഹഹ.. അതെ പാർശൂന്റെ പ്ലാൻ ആയിരുന്നു നിങ്ങളെ ഒന്ന് ട്രീറ്റ് ചെയ്യണം എന്ന് അവള് നാളെ തിരിച്ച് പോവും…. അത് കാൻസൽ ആയി അതിന്റെ ആണ് പപ്പക്ക്… ഡീ കുറുമ്പി കഴിക്ക് 😂… ആന്റി ഒരു കള്ള ചിരി എന്നെ നോക്കി ചിരിച്ച് അവളെക്കൊണ്ട് പറഞ്ഞു….
ഞാൻ : യ്യോ ആന്റി ഞാൻ അത്
ആന്റി : മോനെ ഫ്രണ്ട്സ്സിനെ ഹെല്പ് ചെയ്യണം മോന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ല….
ഞാൻ : അല്ല പപ്പക്ക് അവർടെ കൂടെ പോവായിരുന്നു 😊
അവളെന്നെ കടിച്ച് കീറുന്ന ഒരു നോട്ടം നോക്കി
പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല….
അല്ലാ ഞാൻ എന്തിന് ഇതൊക്കെ പറയണം
മോനെ കൊറച്ച് കൂടെ റൈസ് ഇടട്ടെ…ആന്റി എന്നെ തട്ടി ചോദിച്ചു
വേണ്ട ആന്റി എനിക്ക് മന്തി അത്ര ഇഷ്ട്ടല്ല…. 😊
പിന്നെ കഴിച്ച് ഹാളിൽ പോവുമ്പോ കിച്ചു അങ്കിളിന്റെ വായിന്ന് വാങ്ങി കൂട്ടി വണ്ടി എടുത്ത് എങ്ങോട്ടോ പോയി….
ആ വേട്ടാ വെളിയൻ പോയത് കൊണ്ട് കൊറച്ച് ആശ്വാസം ആയി….
പുള്ളി എല്ലാരോടും പറഞ്ഞൊപ്പിക്കാൻ നല്ല പാട് പെട്ടു…
എന്ത് ചെയ്യാൻ എല്ലാരും എന്നെ പോലെ ആവില്ലല്ലോ 🫡
അങ്കിൾ ; ഞാൻ മെല്ലെ പുള്ളിയെ ഒന്ന് വിളിച്ചു….
എന്താ മോനെ…
ഇവടെ അടുത്ത് ഒരു ഫെസ്റ്റ് നടക്കുന്നുണ്ട് നമ്മക്ക് പോയാലോ….
ഞാൻ പുള്ളിയോട് ചോദിച്ചു…
ഒരേഒരു മരുമകന്റെ ആദ്യത്തെ ആവശ്യം ആയത് കൊണ്ട് പുള്ളി കൂടുതൽ ആലോചിക്കാതെ ശെരി വച്ചു….
ഞാൻ : ഞാൻ പോയി ഡ്രസ്സ് ചെയിഞ്ച് ചെയ്തിട്ട് വരാ 😊
ഞാൻ പോയി വരുമ്പോ എല്ലാരും റെഡി ആയി നിക്കുന്നു…
അങ്കിൾ : ഇന്നാ മോനെ ഓടിക്ക്….
അങ്കിൾ എനിക്ക് കീ തന്നു…