ഞാൻ : എന്റെ കാര്യത്തിൽ എടപെടാൻ നിനക്ക് അർഹത ഇല്ല ഡി പത്മാവതി മര്യാദക്ക് കൈ വിട് തല അടിച്ച് ഞാൻ പൊളിക്കും…. 😡😡😡
എന്റെ ശബ്ദം കേട്ട് പപ്പ കൈ വിട്ടു
ഞാൻ അവക്ക് വെല കൊടുക്കാതെ എറങ്ങി നടന്നു….
താഴെ ആരൊക്കെ ഒണ്ട് ഞാൻ ഓടി പോയി വണ്ടി എടുത്ത് വച്ചലക്കി….
ഒരു അര മണിക്കൂർ സൂസി (old ഫ്രണ്ട് )dvd മോൾ വെള്ളം കുടിപ്പിച്ചു…. പിന്നെ തിരിച്ച് ഇന്ദ്രന്റെ ഒരു കൂട്ട്കാരൻ കൊണ്ടാക്കി…അവൻ എന്നെ റോഡിൽ വിട്ടിട്ട് തെറിച്ചു….
ഞാൻ മെല്ലെ നടന്ന് വീട്ടിലേക്ക് പോയി….
ഒച്ച ഒന്നും കാണാനില്ല എല്ലാം പോയോ അപ്പൊ…
ഒരു വണ്ടിയും കാണാൻ ഇല്ല ആരും ഇല്ലേ….
ഞാൻ ടോർച്ചിന് വേണ്ടി ഫോൺ എടുത്തതും പപ്പടെ എട്ട് മിസ്സ് കോൾ
ഉംച്ച്…. 😐 എന്താണോ ഇനി ഇതിന്റെ പേരില്… ശവം ചോറ്റില് വെഷം വെക്കോ എന്തോ…
പെട്ടെന്ന് മുന്നിലെ ഡോർ തൊറന്ന് ഭദ്രകാളി എന്നെ നോക്കി….
എന്താ ഈ നോട്ടത്തിന്റെ ധ്വനി ഒന്നും പിടി കിട്ടുന്നില്ല…
പെട്ടെന്ന് അവൾടെ കണ്ണ് നെറഞ്ഞു അത് തൊടച്ച് പപ്പ എന്നെ ഒന്ന് കൂടെ നോക്കി ഉള്ളിലേക്ക് പോയി….
അപ്പൊ തന്നെ പുതിയ കാറും പിന്നെ വൈകീട്ട് വന്നവർടെ കാറും ഒക്കെ വന്നു….
ഞാൻ ഊഞ്ഞാലിൽ പിടിച്ച് നിന്നു…
ആന്റി കാറിൽ നിന്ന് വെളിയിലേക്ക് എറങ്ങി എന്നെ ഒന്ന് നോക്കി ചിരിച്ചു…
ആന്റി : കാണാതായ കൂട്ട്കാരനെ കണ്ടോ മോനെ….
ഞാൻ : കണ്ടു ആന്റി…. 😊
വെയിറ്റ് അതെങ്ങനെ ഓ അവള് കേട്ട് കാണും….
അവൾടെ കസിൻസ്സും കിച്ചുവും ഒക്കെ കൂടെ ഉള്ളിലേക്ക് കേറി വന്നു
അളിയാ അളിയൻ എങ്ങോട്ട് ചീറി പറന്നത് …. അവൻ എന്റെ തോളിൽ കൈ ഇട്ട് കസിൻസിന്റെ മുന്നിലേക്ക് പട്ടി ഷോ ഇട്ടു
ഞാൻ : ഒരു കാര്യത്തിന് പോയത് 😊
ആന്റി : കണ്ണാ കഴിക്കാൻ എടുത്തിട്ടുണ്ട് വാ… പപ്പ വാ മ്മാ