കാന്താരി 2 [Doli]

Posted by

ആരായിരിക്കും ഈ ഫോണില്…. വല്ല ബോയ് ഫ്രണ്ട്…. ഹേ…. അല്ല ആരായാലും എനിക്കെന്താ…. ശിവാ ഞാൻ ഒരു കാര്യം പറയാ എല്ലാ കഥയും പോലെ ഹാപ്പി എൻഡിങ് ആവില്ല…. ഉള്ളിൽ വല്ല വേണ്ടാത്ത ആഗ്രഹം ഉണ്ടെങ്കി സൂത്തടിച്ച് വുട്രൂവേ പാത്ത്ക്ക….

ഞാൻ സ്വയം ഒരു വാണിങ് എനിക്ക് തന്നെ കൊടുത്തു 😏

ഒരു കാരണം കൊണ്ടും ഒരു തരത്തിലും ഉള്ള കോംപ്രമൈസ്സും വേണ്ട…. അല്ല എനിക്ക് ഒരു നാറി കൂട്ട്കാരൻ ഉണ്ടല്ലോ ഇവളെ ഒഴിവാക്കാൻ എന്നെ സഹായിക്കാ പറഞ്ഞവൻ…. ഒന്ന് വിളിക്കാ….. ഒണ്ടോ പോയോ

ഞാൻ സുന്ദരനെ കോളാക്കി

രണ്ട് റിങ് കഴിഞ്ഞതും കോൾ അറ്റന്റായി

ഞാൻ : ഹലോ

ശ്…. ശിവ…

അവന്റെ ഒച്ചയിൽ ഉള്ള പതർച്ച എന്റെ ഉള്ളിൽ ഞാൻ അറിഞ്ഞു…

(പപ്പ റൂമിലേക്ക് കേറി വന്നു….)

ഞാൻ : ഇന്ദ്ര എന്താ ഡാ കാര്യം…. പറ 😨 ഡാ അമ്മു….

അമ്മു അമ്മു… ഇന്ദ്ര…. എനിക്ക് കാര്യം അറിയാതെ വട്ടായ പോലെ ആയി…. നിക്ക് നീ വീട്ടി തന്നെ ഇല്ലേ അഞ്ചേ അഞ്ച് മിനിറ്റ് ഞാൻ എത്തി….

ഞാൻ ഫോൺ കട്ടാക്കി ചാടി എണീറ്റു….

പപ്പ വഴിയിൽ കേറി നിന്നു….

ഞാൻ :ഉംച്ച്….മാറ് പോട്ടെ

പപ്പ ടേബിളിൽ ഉള്ള ചാവി എടുക്കാൻ നോക്കി….

ഞാൻ അവൾടെ കൈക്ക് പിടിച്ച് മറ്റേ കൈ കൊണ്ട് ചാവി എടുത്തു

പപ്പ : പാർശു. അപർണ ഒക്കെ ഒണ്ട് നമ്മക്ക് വെളിയിൽ പോവാൻ ഉള്ളതാ ഈ ടൈം നിന്റെ ഇന്ദ്രന്റെ കൂടെ പോവാൻ ഞാൻ വിടില്ല….

പപ്പ കടുപ്പിച്ച് പറഞ്ഞു

ഞാൻ : അവൻ എന്റെ ജീവിതത്തിലെ ഒരു ഭാഗം ആണ് …. He is in trouble and i don’t fucking bother about anyone…. സ്വന്തം തന്ത പോണ്ട പറഞ്ഞാ ഞാൻ പോവും പിന്നെ ആണ്….പേസാമേ തള്ള്….. ഞാൻ അവളെ തള്ളി മാറ്റി….

പപ്പ എന്റെ കൈക്ക് മുറുക്കി പിടിച്ചു….

പപ്പ : ശിവാ🫡😡

Leave a Reply

Your email address will not be published. Required fields are marked *