ഞാൻ : അങ്കിളെ നിങ്ങള് അല്ലെ ഞങ്ങടെ സൂപ്പർസ്റ്റാർസ്സ്… അപ്പൊ നിങ്ങള് തന്നെ കീ വാങ്ങണം അതാണ് ഞങ്ങടെ ആഗ്രഹം ഞാൻ പപ്പടെ കൈ പിടിച്ച് പറഞ്ഞു….
പപ്പ എന്നെ അത്ഭുതത്തോടെ നോക്കി….
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു…. അല്ലെ… ഞാൻ അവളെ നോക്കി ചോദിച്ചു….
കിച്ചു : 😂
ഞാൻ : അങ്കിൾ എതിര് പറയല്ലേ പ്ളീസ്…. പറ പപ്പ….
പപ്പ : അച്ഛാ ഉം… അത് മതി….😊
അങ്കിൾ ഒന്ന് ചിരിച്ച് ആന്റിയോട് ചേർന്ന് നിന്ന് കീ വാങ്ങി….
പിന്നെ തുണി പൊക്കൽ ആയി… ക്ലാപ്പ് അടി ആയി…cringe അടിച്ച് ഞാൻ അവടെ തന്നെ നിന്നു….
പിന്നെ വണ്ടിയെ പറ്റി ഉള്ള കാര്യം ഒക്കെ അവര് പറഞ്ഞ് തൊടങ്ങി….
അത് എന്നെ ബാധിക്കുന്ന വിഷയം അല്ലാത്ത കൊണ്ട് ഞാൻ മാറി നിന്നു…
> ഉച്ചക്ക് മൂന്ന് മണി ആയി വീടെത്തുമ്പോ തന്നെ….
ഞാൻ റൂമിൽ പോയി ഇന്ദ്രന്റെ വീട്ടിൽ പോയപ്പോ അവൻ തന്ന ഫോണിലേക്ക് സിം ഇട്ട് നോക്കി കൊള്ളാ…
എല്ലാം സൂപ്പർ പിന്നെ ചാർജ് കുത്തി ഇട്ട് ഷീറ്റ് വിരിച്ച് കെടന്ന് ഒറങ്ങി…
വൈകീട്ട് ഫ്രഷ് ആയി താഴെ പോവുമ്പോ താഴേ ഏതൊക്കെ ബന്ധുക്കൾ….
വാ വാ എന്നെ കണ്ടതും അങ്കിൾ വിളിച്ചു
അങ്കിൾ : മോനെ വാ വാ
ഞാൻ അവരെ പരിചയ പെട്ട് അടുക്കളയിലേക്ക് പോയി
അവടെ കൊറേ തള്ളമാർ പൈപ്പിൻ ചോടാണ് സംഭവം എന്ന് കണ്ടാലേ അറിയാ
എന്നെ കണ്ടതും എല്ലാരും ചിരിച്ച് വിശേഷം ചോദിച്ചു….
സുഖം സുഖം സുഖം… 😊
സമയം പൊകൊണ്ടേ ഇരുന്നു….
കൊറച്ച് കഴിഞ്ഞതും അവൾടെ കൊറേ കസിൻസ് ആരൊക്കെ വന്നു….
ഞാൻ വലിയ കാര്യത്തിൽ തല ഇടാൻ നിക്കാതെ മൂടിക്കൊണ്ട് റൂമിൽ ഇരുന്നു….
പാർത്തി എടക്ക് വിളിച്ചു…. അവനെ വിളിച്ച് കത്തി അടിച്ച് നിക്കുമ്പോ പപ്പ ആരോടോ ഫോണിൽ സീരിയസ് ആയി ടെറസിൽ നടന്ന് സംസാരിക്കുന്നത് കണ്ടു….
റൂമിലെ സോഫയിൽ ഇരുന്നാ ടെറസിലേക്ക് ഫുൾ വ്യൂ ആണ്….