പപ്പ : അമ്മാ വാ വണ്ടി. വന്നു
പപ്പ ഞങ്ങടെ അടുത്തേക്ക് വന്നു…
ആന്റി : വന്നു പപ്പ വാ ഡാ കുട്ടാ….
ആന്റി എന്റെ കൈ പിടിച്ച് സോഫയിൽ നിന്ന് എണീറ്റു….
ആന്റി : വയ്യാ വയസ്സായി…
അവര് എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു….
പിന്നെ എന്റെ കൈ പിടിച്ച് നടന്നു….
പോവുമ്പോ ഒരു ചൊവ്വപ്പ് തുണി ഇട്ട് വണ്ടി മൂടി വച്ചിരിക്കുന്നു….
ഞാൻ എന്ത് ചെയ്തിട്ടാ ഈ കോപ്രായം ഒക്കെ വന്ന് കാണണ്ട ഗെതികേട് അതും എനിക്ക് തന്നെ…. 😭
അങ്ങോട്ട് പോവുമ്പോ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒറ്റ തോന്നൽ അത് മാത്രം ആയിരുന്നു….
അതല്ല ഒരു പുതിയ വണ്ടി വാങ്ങുന്നതിന് ഇത്ര ഒക്കെ സന്തോഷിക്കാൻ ഒണ്ടോ… ഈ ചേച്ചിയും അനിയനും ഒരു പൊടിക്ക് ഓവ
ഡോ…. ഡോ…
മോനെ… രാമുട്ടാ…..
പപ്പ : ശിവാ….. 😐
ഞാൻ ഞെട്ടി ആലോചനയിൽ നിന്ന് വെളിയിലേക്ക് വന്നു…. ചുറ്റും നോക്കി ഞാൻ എന്റെ അടുത്ത് നിക്കുന്ന അങ്കിളിനെ നോക്കി
അങ്കിൾ : എന്താ ഡോ ആലോചന
ഞാൻ : നോ നോ നത്തിങ് 😊….
അങ്കിൾ : വാ ഡോ
പുള്ളി എന്നെ പിടിച്ച് കൊണ്ട് പോയി….
അങ്കിൾ : മോനെ മോനും മോളും കൂടെ കീ വാങ്ങിക്ക്
നോ 😨… അയ്യോ അതൊന്നും വേണ്ട അങ്കിൾ….എടുത്ത വായിന് ഞാൻ പറഞ്ഞു….
അകലാൻ ഉള്ള പണി നോക്കുമ്പോ നിങ്ങള് എല്ലാരും കൂടെ സൂപ്പർ ഗ്ലു ഇട്ട് ഒട്ടിച്ച് ചേർക്കാൻ നോക്കാ അത് വേണ്ട…. ഞാൻ മനസ്സിൽ കരുതി….
കിച്ചു : അളിയാ ഇത് നിങ്ങടെ കാറല്ലേ വാങ്ങിക്ക് സീൻ ഇല്ല
ഞാൻ : ഹേ… ഏയ് വേണ്ട
വാങ്ങിക്കാ ശിവ…. പപ്പ എന്നെ നോക്കി പറഞ്ഞു….
അവക്കറിയാ എന്റെ സങ്കടം… 🤏🏻
ഞാൻ ചാവണം നിന്റെ അപ്പന്റെ സ്ത്രീധനം വാങ്ങാൻ ഞാൻ മനസ്സിൽ ഒറപ്പിച്ചു…
പെട്ടെന്ന് വന്ന ഐഡിയക്ക് ഞാൻ പപ്പേ പിടിച്ച് മാറ്റി…. ആന്റിയെ പിടിച്ച് മുന്നിൽ കൊണ്ട് വന്നു….