അവളൊന്ന് ചിരിച്ച് കാട്ടി കണ്ണടച്ചു…
> അടുത്ത ദിവസം കാലത്ത് ഞാൻ വർഷാപ്പിൽ പോയി സുമ്മാ ഈച്ച അടിച്ച് ഇരുന്നു…. കൊറച്ച് കഴിഞ്ഞതും അച്ഛനും ചെറിയും കൂടെ വന്നു….
അച്ഛൻ : നീ ഒണ്ടായിര്ന്നോ നന്നായി എന്നെ കണ്ടതും അച്ഛൻ അങ്ങോട്ട് വന്നു….
അച്ഛൻ : പുതിയ ബസ്സില്ലെ അത് ഞാൻ അങ്ങ് കൊടുത്തു ശെരി ആവില്ല
ഞാൻ : എന്താ അച്ഛാ
അച്ഛൻ : ഉള്ളതുമതി ഒരുപാട് ആയാ ചെലപ്പോ എല്ലാം കൂടെ അങ്ങ് പൊളിയും…. വണ്ടി കച്ചോടം ആയി അപ്പൊ സെറ്റിൽമെന്റ് ഇന്നാ അതിന് വന്നതാ ശെരി നടക്കട്ടെ
അച്ഛൻ ഒന്ന് തട്ടിട്ട് പോയി….
അപ്പൊ ഒണ്ട് പിശാശ് വിളിക്കുന്നു…. രാവിലെ എല്ലാരും ഉള്ളപ്പോ പറഞ്ഞു എങ്ങോട്ടോ കെട്ടി എടുക്കണം വരാൻ…. പക്ഷെ പോയത് ഇന്ദ്രുന്റെ വീട്ടിലേക്ക്….എന്തോ ദേഷ്യം ഒണ്ട് അവക്ക് അവനോട് കണ്ടാ കണ്ടാ റോങ് ആവൻ
ഉച്ചക്ക് തിരിച്ച് വീട്ടിൽ പോവുമ്പോ അവൾടെ അനിയൻ തെണ്ടി കറക്കം ഒക്കെ കഴിഞ്ഞ് തിരിച്ച് വന്നിട്ടൊണ്ട്….
അളിയാ…. ഉള്ളിലോട്ട് കേറാൻ നിന്ന എന്നെ അവൻ പിടിക്കാൻ വന്നു
ഞാൻ നെഞ്ചത്ത് കൈ വച്ച് അവനെ തടഞ്ഞു….ചിരിച്ചോണ്ട് സ്റ്റിച്ച് എന്ന് പറഞ്ഞു….
കിച്ചു : ഞാൻ ബാംഗ്ലൂർ ആയിരുന്നു നിങ്ങള് വരുന്ന കാര്യം അറിഞ്ഞിരുന്നേ…
ഞാൻ : അത് കൊഴപ്പില്ല…. 😊
ഹാ മോനെ… നിങ്ങള് വന്നോ… അമ്മായി അപ്പൻ ഉള്ളിന്ന് ഹോളിലേക്ക് വന്നു…
പപ്പ എന്നെ തള്ളിമാറ്റി ഉള്ളിലേക്ക് കേറി….
പപ്പ : എന്താ അച്ഛാ പെട്ടെന്ന് വരാൻ പറഞ്ഞെ
കിച്ചു : കാർ നമ്പർ പ്ളേറ്റ് അടിച്ച് കിട്ടി….
പപ്പ : ആണോ അടിപൊളി 😊
അവള് വായ പൊളിച്ച് അവന്റെ കൈ പിടിച്ച് ആട്ടി….
കി ക്കു അങ്കിൾ : എന്താ ഡോ വല്ല ബുദ്ദിമുട്ട് ഒണ്ടോ തനിക്ക്
ഞാൻ : എനിക്കോ… എന്നോടാണോ
കി ക്കു അങ്കിൾ : ആ… തന്നോട് തന്നെ
പുള്ളി ചോദ്യ ഭാവത്തിൽ എന്നെ നോക്കി ചോദിച്ചു….