ഞാൻ : 😊
ഞാൻ വെളിയിലേക്ക് നൈസിന് വലിഞ്ഞു….
ഇന്ദ്രൻ : ഡാ സേലം പോണം വരുന്നില്ലേ
ഞാൻ : അയ്യോ ഒണ്ട് വരാ എന്നാ പറ
ഇന്ദ്രൻ : നാളെ പറയാ
അശ്വതി : പിന്നെ ന്യൂ ഇയർന് ഞാൻ വരാ
ഇന്ദ്രൻ : വേണ്ട
അശ്വതി : നീ പോടാ
ഞാൻ : നീ വന്നോ ഡീ
പിന്നെ കൊറെ നേരം ഒരൊറ്റ തള്ളൽ എന്ന പോലെ ആയിരുന്നു കാര്യങ്ങൾ….
ഞാൻ തിരിച്ച് പോവുമ്പോ ഏതാണ്ട് ഒന്നര ആയി നേരം
ഒച്ച ഇല്ലാതെ നൈസിന് ഉള്ളിൽ കേറി പമ്മി പമ്മി നടന്ന് പതുകെ താഴെ കെടന്നു…
പപ്പ : മേലാൽ നോ ഫ്രണ്ട്സ്…
ഞാൻ തല പൊക്കി ഒന്ന് നോക്കി
എന്നെ തുറിച്ച് നോക്കി ചെരിഞ് കെടക്കുന്നു….
എന്താ ഞാൻ അവളെ നോക്കി ചോദിച്ചു
ഇനി മുതൽ ഇങ്ങനെ ഉള്ള തെണ്ടി കൂട്ട് കെട്ട് വേണ്ട…പപ്പ മൂക്ക് വലിച്ച് കണ്ണ് തൊടച്ച് പറഞ്ഞു….
നീ എന്റെ തന്ത ഒന്നും അല്ലല്ലോ പോടീ… ഞാൻ തിരിഞ്ഞ് കെടന്നു….
ശിവ നോ ശിവ എനിക്ക് ഇഷ്ട്ടല്ല ശിവാ പ്ളീസ്; പപ്പ സ്വരം കടുപ്പിച്ച് പറഞ്ഞു….
ഞാൻ : നിന്റെ ഇഷ്ട്ടത്തിന് ജീവിക്കാൻ അല്ല ഞാൻ ഇവടെ പിന്നെ ഈ ചരട് കെട്ടിയ ബലത്തിൽ ഞാൻ നിന്റെ ഭണുത്താവാണ് എന്നൊന്നും കരുതല്ലേ ബ്രോ…. എല്ലാം ഉടനെ സെറ്റാവും….
പപ്പ : ആ കാനഡക്കാരിടെ കൂടെ പോവാൻ ആവും…. വെറും സ്വപ്നം മാത്രം 😏
ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി….
കൈ കുത്തി എണീറ്റ് ഇരുന്നു… പറ എന്താ നിനക്ക് വേണ്ടത് ഞാൻ മരിക്കട്ടെ പറ
ഞാൻ വളരെ നോർമൽ ആയി അവളോട് ചോദിച്ചു
പപ്പ : ഒന്നും ചെയ്യണ്ട എല്ലാം ഞാൻ ചെയ്യാ… ജസ്റ്റ് ഒരു മാസം നിനക്ക് വേണ്ടി ഞാൻ കാര്യങ്ങൾ സ്പീഡ് ആക്കാ അല്ല ആക്കി…. 😌 പിന്നെ നമ്മള് അന്തസ്സായി ജീവിക്കും…. എന്റെ ഡ്രൈവർടെ കൂടെ…🫰🏻 അത് വരക്കും നീ ഒന്ന് ക്ഷമി…. ഗുഡ് നൈറ്റ്…