ഇന്ദ്രൻ : ഹാ… ആവശ്യം വന്നില്ല പക്ഷെ …
ഞാൻ : ഡീ നീ ഇനി എന്നാ വരാ
അശ്വതി : പറ എപ്പോ വരണം
ഞാൻ : പിന്നെ അടുത്ത വട്ടം വരുമ്പോ എനിക്ക് അവടെ വല്ല പണി സെറ്റാക്കി തരണേ ട്ടൊ…
ഇന്ദ്രൻ : അതിന് നിനക്ക് നിന്റെ അപ്പനേം ഫാര്യേo വിട്ട് ജീവിക്കാൻ പറ്റോ ചോട്ടു 😂
ഞാൻ : കളിയാക്കിക്കോ നായിന്റെ മോനെ…
അശ്വതി : വീഡിയോ കോൾ കം….
അവള് ഫോൺ കട്ടാക്കി വീഡിയോ കോൾ ചെയ്തു…
ഇന്ദ്രനും ഒണ്ട് കൂടെ…
അശ്വതി : ഹേയ് എവടെ നിന്റെ വുമൺ
ഞാൻ ഫോൺ ചെറുതായി ചെരിച്ച് കാണിച്ച് കൊടുത്തു….
പപ്പ അത് കണ്ട് ചാടി എണീറ്റു…
ഇന്ദ്രൻ : unplug ear piece ശിവാ….
ഞാൻ : നോ ജസ്റ്റ് ലീവ് ഡൂഡ്
ഇന്ദ്രൻ : ഹാ… ഒന്ന് മൂടാക്ക് ബ്രോ…
അശ്വതി ഇതെല്ലാം കണ്ടോണ്ട് ചിരിച്ച് ഇരുന്നു….
ഞാൻ വേറെ വഴി ഇല്ലാതെ ഹെഡ് ഫോൺ ഊരി
ഇന്ദ്രൻ : ഇനി അങ്ങോട്ട് പോ
പപ്പ എന്റെ വരവ് നോക്കി എന്നെ തന്നെ നോക്കി കട്ടിലിന്റെ ഓരത്ത് ഇരുന്നു…
അശ്വതി : ഹായ് പപ്പ
ഇതാണ് അശ്വതി 😊 മിഴിച്ചിരുന്ന പപ്പേ നോക്കി ഞാൻ പറഞ്ഞു…ഇത് ഇന്ദ്രു അറിയാലോ
അശ്വതി : എന്റെ എക്സാ…. 😂എന്നെ തേച്ചു….
ഇന്ദ്രൻ : പോടീ….😊
അശ്വതി : ഞാനെ അടുത്ത മന്ത് വെരും അപ്പൊ കാണാട്ടോ….
പപ്പ ഒന്ന് ചിരിച്ച് കാട്ടി….
പപ്പ വളരെ അസ്വസ്ഥത ആണ് എന്തോ ദേഷ്യം കടിച്ച് പിടിച്ച് നിക്കുന്ന പോലെ ഒക്കെ ഒരു തോന്നൽ….
അശ്വതി : ഡാ നീ വെളിലോട്ട് വാ കൊച്ച് ഒറങ്ങട്ടെ… അപ്പൊ പത്മജ ഗുഡ് നൈറ്റ്….
ഇന്ദ്രൻ വായ പൊത്തി ചിരിക്കാൻ തൊടങ്ങി….
ഇന്ദ്രൻ : ഡീ മണ്ടൂ…. പത്മജ അല്ല പത്മിനി…. അല്ലെ പത്മിമി…. 😼
അശ്വതി : ഹാ…. ഫൈൻ….