കാന്താരി 2 [Doli]

Posted by

ഞാൻ : ഇല്ല പറഞ്ഞോ

അവള് കൈയ്യിൽ ഉള്ള ബുക്ക് ടേബിളിൽ വച്ച് എന്നെ ഒന്ന് നോക്കി….അവള് തിരിഞ്ഞ് ബുക്ക് അടുക്കി പറഞ് തൊടങ്ങി….

പപ്പ : സോറി ഡാ, എനിക്കറിയാ ഞാൻ ഒരുപാട് വെഷമിപ്പിച്ചിട്ടുണ്ട് പക്ഷെ എനിക്ക് കൊറച്ച് ടൈം വേണം.. നിനക്കറിയാ നമ്മള് ആദ്യം കണ്ടത് തന്നെ അന്ന് റോഡ് ക്രോസ്സ് ചെയ്യുമ്പഴാ പിന്നെ വണ്ടി തട്ടി എല്ലാം നെഗറ്റീവ് മാത്രാ… ആദ്യം എനിക്ക് നിന്നോട് ദേഷ്യായിരുന്നു പിന്നെ നമ്മടെ പെണ്ണ് കാണൽ ടൈമിൽ നീ എന്റെ അവസ്ഥ കണ്ട് എന്നോടുള്ള വെറുപ്പ് പോലും മറന്ന് എന്നെ കെട്ടി പിന്നെ ഞാൻ തന്ന പണികൾ ഒക്കെ പൊറുത്തു ഐ നോ എന്നെ നിനക്ക് ഇപ്പഴും ഇഷ്ട്ടം ഒന്നും അല്ല ബട്ട് ഇറ്റ്സ്സ് ഓക്കേ….ഞാൻ ആലോചിച്ചു ഇത്ര പാവം ആയ നിന്നെ ദ്രോഹിച്ചാ ദൈവം എന്നെ എണ്ണയിൽ ഫ്രൈ ആക്കും…നീ എന്താ ഒന്നും മിണ്ടാതെ

അവള് തിരിഞ്ഞതും കാണുന്നത് താഴേ ഷീറ്റ് വിരിച്ച് ഹെഡ് സെറ്റ് വച്ച് തിരിഞ്ഞ് കെടക്കുന്ന ശിവ…

അവള് എന്റെ ചെവിയിൽ നിന്ന് ഹെഡ് സെറ്റ് വലിച്ച് മാറ്റി….

പപ്പ : എന്താ ഡാ ഇത് ഞാൻ സംസാരിക്കല്ലേ 😊

ഞാൻ : ഡീ മോളെ നീ ഇല്ലേ ഒരുപാട് അങ്ങ് ഒണ്ടാക്കല്ലേ കേട്ടോ… നീ എന്തോ കാര്യം എന്നെ വച്ച് നേടാനാ… നിന്റെ കൊറച്ച് ദിവസം ആയുള്ള നാടകം. കാണുമ്പോ കാണുമ്പോ ഉള്ള ചിരി നീയേ ഒരുപാട് അങ്ങ് കേട്ടോ… പിന്നെ നിനക്ക് വേണ്ടത് എന്താ idk പക്ഷെ അത് വരെ പോലും എനിക്ക് നിന്നെ സഹിക്കാൻ പറ്റില്ല… എന്റെ ക്ലാസ്മെറ്റ് ഒണ്ട് ലോയറാ നാളെ അവനെ ഒന്ന് കാണണം പോയിട്ട്…

പപ്പ : ശിവ പ്ളീസ്

ഞാൻ : നീ ഇത് വന്ന അന്ന് പറഞ്ഞാ ഞാൻ ഒരുപക്ഷെ വിശ്വസിച്ചേനെ പക്ഷെ ഇനി ഇല്ല… എന്റെ ജീവിതത്തിൽ രണ്ടാമത് എന്നെ തല്ലണ ആള് നീയാ ഞാൻ അത് മരിക്കണ വരെ മറക്കില്ല… 😊 പിന്നെ ഒരു കാര്യം കൂടെ ഒരിക്കലും ഒരുത്തന്റെ നാശം വച്ച് കെട്ടി ഉണ്ടാക്കുന്ന ഒന്നും ഒരു മൈരും നെലനിന്നിട്ടില്ല എന്റെ കണ്ണീര് ഒണ്ടല്ലോ നിന്നേ നശിപ്പിക്കും….

Leave a Reply

Your email address will not be published. Required fields are marked *