പിന്നെ ചിരിച്ചോണ്ട് ️വന്ന് വണ്ടിയി കേറി…
അവളെയും കൊണ്ട് വീട്ടിൽ പോയി…
വീടെത്തിയതും അങ്കിളും ആന്റിയും വെളിയിലേക്ക് വന്നു…
ഞാൻ ഒന്ന് ചിരിച്ച് കാട്ടി
വാടോ അങ്കിൾ എന്നെ ഉള്ളിലേക്ക് വിളിച്ച് കൊണ്ട് പോയി…
ആന്റി : എങ്ങനെ ഒണ്ട് പരിപാടി ഹേ
ഞാൻ : ഗുഡ് 😊
അങ്കിള് സൂര്യ അവന്റെ ആസ്തി ഇതൊക്കെ എന്നോട് ചോദിച്ചു… ഇതൊക്കെ എനിക്ക് എങ്ങനെ അറിയാനാ…. 🫡
അത് കഴിഞ്ഞതും ആന്റി ജൂസ് കൊണ്ട് വന്നു…
ഞാൻ : താങ്ക്സ്…
പപ്പ : അമ്മാ ഞങ്ങളെ കൊറച്ച് ദിവസം കാണും ട്ടൊ അവളെന്നെ നോക്കി ആക്കിക്കൊണ്ട് പറഞ്ഞു…
അയ്യോ ഞാൻ പോവും ഇപ്പൊ തന്നെ… എടുത്ത വായിന് ഞാൻ പറഞ്ഞു…
അങ്കിൾ : എന്താ ഡോ തനിക്ക് അന്നത്തെ വിഷയത്തിന്റെ കൈപ്പ് മാറീല്ലേ ഇത് വരെ…
പുള്ളി ഒരു മങ്ങിയ ശബ്ദത്തിൽ പറഞ്ഞു….
ഞാൻ : അതല്ല അങ്കിളെഞാൻ ഒരു സ്റ്റെക്ക് പ്രിപ്പെയേടല്ലr
ആന്റി : ഇങ്ങനെ ഒക്കെ അല്ലെ മോനെ എട പഴകാ… മോൻ ഇരിക്ക് കുട്ടാ… കൊറച്ച് ദിവസം കഴിയുമ്പോ മോന് ആ മടി മാറും…
ഞാൻ : 😨
💡 അയ്യോ ആന്റി എനിക്ക് ഡ്രസ്സ് ഒന്നും ഇല്ലാ😼
പപ്പ : അത് നമ്മടെ ഇവിടുള്ള വീട്ടിൽ കൊറേ ഡ്രസ്സ് ഇല്ലേ അത് നാളെ എടുക്കാ ശിവ പ്ളീസ് ഇരിക്ക് ശിവ…
ഞാൻ : അത്
ആന്റി : കിച്ചു ആണേ പൊറത്ത് പോയി ഞങ്ങളും ഒറ്റക്കല്ലേ ഉള്ളു…
ചെകുത്താനും കടലിനും നടുക്കുള്ള അവസ്ഥ ആയി…
ആന്റിടെ സംസാരം കേട്ടപ്പോ എനിക്കാകെ സങ്കടായി….
ഞാൻ അവരെ ഒന്ന് നോക്കി….തല ആട്ടി…
ആന്റിടെ മുഖം ഒന്ന് വിടർന്നു… കൊച്ചിന് കഴിക്കാൻ എടുക്കട്ടെ ഡാ
ഞാൻ : വേണ്ട ആന്റി വയറ് ഫുള്ളാ 😊
ആന്റി : എന്നാ മോൻ പോയി ഫ്രഷ് ആയിട്ട് വാ…
ഞാൻ : ഉം…
ഞാൻ കൈയും മുഖവും കഴുകി വരുമ്പോ ബെഡിൽ ഒരു പുതിയ കാവി ലുങ്കി ഇരിപ്പുണ്ട്… പിന്നെ വേഷം മാറി വീട്ടിലേക്ക് വിളിച്ച് താഴേ പോയി കൊറേ നേരം കി ക്കു അങ്കിളും ആയിട്ട് സംസാരിച്ചിരുന്നു…