ഞങ്ങള് പോവുമ്പോ പരിപാടി തൊടങ്ങി….
അച്ചു എനിക്ക് നേരെ കൈ വീശി കാട്ടി…
ഞാൻ : ഇത് ഇന്ദ്രന്റെ ഡ്രസ്സ് അല്ലെ
അമർ : അതെ എന്ത് വേണാ മൈരേ നിനക്ക് 😡അവനോട് ഞാൻ മര്യാദക്ക് ചോദിച്ചപ്പോ നാറിക്ക് അഹങ്കാരം ദൈവം ഒണ്ടടാ അല്ലെങ്കി സനലിന്റെ ഫ്രണ്ടിന് ബ്ലഡ്ഡ് കൊടുക്കാൻ അവന് പോവണ്ടി വരോ….
അച്ചു : അവൻ ഇപ്പൊ വരും നിന്റെ ഷട്ജം അവൻ വലിച്ച് കീറും…
അമർ : അശ്വതി എനിക്ക് തന്ന ഷർട്ട് അവനോട് എടുത്തോളാൻ അല്ലെ ഞാൻ പറഞ്ഞത് അപ്പൊ അവന് ജാഡ തെണ്ടി…. എന്നാലും ഈ മൈര് എവടെ… ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ….
നല്ല കിടിലൻ പരിപാടി കിടിലൻ ഫുഡ്ഡ്…
എടക്ക് ഞാൻ നോക്കുമ്പോ അവളെന്നെ നോക്കി നിക്കുന്നു….
അവള് കൈയ്യിൽ അടിച്ച് ടൈം ആയിന്ന് കാട്ടി…
ഞാൻ അത് മൈൻഡ് ചെയ്തില്ല…
കൊറച്ച് കഴിഞ്ഞതും അമ്മ വിളിച്ചു…
അമ്മ : ശെരി എന്തായി പരിപാടി
ഞാൻ : അടിപൊളി…
അമ്മ : ഉം…ഗ്രാൻഡ് ഫങ്ഷനാ
ഞാൻ : പിന്നെ ഹയാത്തിലാ….
അമ്മ : ശെരി ശെരി മോളെവടെ
ഞാൻ : അവടെ ഒണ്ട്….
അമ്മ : ശെരി….
പരിപാടി ഒക്കെ കഴിഞ്ഞ് വരാൻ നേരം പപ്പ മെല്ലെ എന്റെ അടുത്തേക്ക് വന്നു…
പപ്പ : അതെ
അന്നത്തെ ആ അടിക്ക് ശേഷം അവളാദ്യം ആയി മിണ്ടി
ഞാൻ : ഓ
പപ്പ : വീട്ടിൽ പൊക്കോട്ടേ…
ഞാൻ : ശെരിക്കും 😨
പപ്പ : ഉം
ഞാൻ : കേറ് വാ കൊണ്ടാക്കാ…
🥺 ശ്വാസം വലിച്ച് വിട്ട് പപ്പ വന്ന് കേറി…
ഞാൻ : അച്ചു വീട്ടി കൊണ്ടാക്കിട്ട് ️വരാ
അച്ചു : ഓക്കേ ഡാ ശെരി… 👍 ബൈ പത്മിനി…
പപ്പ : വണ്ടി നിർത്തിക്കെ
ഞാൻ അവടെ തന്നെ വണ്ടി നിർത്തി
പപ്പ നേരെ കാറിൽ കേറാൻ നിന്ന അമ്മൂനോട് (ഇന്ദ്രുന്റെ ഭാര്യ )പോയി സംസാരിച്ചു…. കെട്ടിപ്പിടിത്തം അമ്പോ എന്തൊക്കെ ആണ്