ഉച്ചക്ക് അച്ഛൻ വന്നു ഒന്നും പറഞ്ഞില്ല…
കാർഡ് തിരിച്ച് കൊടുത്തു…
അടുത്ത ദിവസം സൂര്യടെ എങ്കെജ്മെന്റിന് പോയി…ഉച്ചക്ക് തിരിച്ച് വന്നു
അച്ഛൻ : മോനെ ഇന്നാ നിന്റെ ഐ ഫോൺ ഒരു ബെൻസ് കൂടെ ഞാൻ നിനക്ക് വേണ്ടി ബുക്ക് ചെയ്തിട്ടുണ്ട് നാളെ വരും ട്ടൊ
ഞാൻ : വേണ്ടായിരുന്നു അച്ഛാ
അച്ഛൻ : എല്ലാരും ഒരേ കുറ്റം പറയല് ഞാൻ നിന്നെ ഒരു പട്ടിയെ പോലെ കാണുന്നു എന്ന് സോറി മോനെ
ഞാൻ : അതൊന്നും ഇല്ലച്ചാ അച്ഛൻ ഒരുപാട് കഷ്ട്ടം അനുഭവിച്ചതല്ലേ സാരം ഇല്ല….
അച്ഛൻ : അതൊക്കെ പോട്ടെ അപ്പൊ നാളെ ബെൻസ് ട്ടൊ”
പവി : ഡാ രാമു…. ഡാ മരപ്പട്ടി…. എണീക്ക്
പവി എന്നെ കുലുക്കി വിളിച്ചു
ഞാൻ : ശോ എന്താടി
പവി : എന്താ മോനൂസെ ഡ്രീമാ 😂
ഞാൻ : അല്ല 😡
ഇന്നാ നിന്റെ ഫോൺ വന്നു… പവി ഒരു പെട്ടി എനിക്ക് നേരെ വീശി
ഞാൻ ആർത്തിയോടെ ബോക്സ് പൊട്ടിച്ചു
അയ്യേ റെഡ്മി 😨 ഇതെങ്ങനെ അപ്പൊ എന്റെ ഐഫോൺ… ഞാൻ അവളെ നോക്കി ചോദിച്ചു….
പൊട്ടി ചിരി ആണ് അവളിൽ ഒണ്ടായത്
പവി : അത് കാൻസൽ ചെയ്തത് മോൻ മറന്നോ അച്ഛൻ വയറ് നെറച്ച് ആപ്പിൾ തന്നത് നീ ഇത്ര പെട്ടെന്ന് മറന്നോ രാമു…. 😂😂😂😂
നാശം പിടിക്കാൻ… 😐
പവി : തൽക്കാലം മോൻ റെശ്മി വച്ച് അഡ്ജസ്റ്റ് ചെയ്യ് ട്ടൊ….
. …
പിന്നെ അങ്ങോട്ട് ഓട്ടം തന്നെ ആയിരുന്നു കല്യാണ തലേന്ന് ഒരു ചെറിയ അടി സീൻ ആയി അത് കഴിഞ്ഞപ്പോ അടുത്ത സീൻ പണ്ടാരത്തിനെ കല്യാണത്തിന് കെട്ടി എടുക്കാൻ അമ്മ ഓഡർ ഇട്ടു എന്തെങ്കിലും എതിർപ്പ് ഒണ്ടേ അച്ഛനെ അറിയിക്കാനും പറഞ്ഞു
പിന്നെ എന്ത് അടുത്ത ദിവസം കാലത്ത് സൂര്യടെ വണ്ടിയും കൊണ്ട് നേരെ വീട്ടി പോയി പോണ വഴി അച്ചുനെ മധു ടീച്ചർടെ വീട്ടിൽ ആക്കി…