ഒരാവേശത്തിന് പറഞ് ഞാൻ കേറി പോയി…
അടുത്ത ദിവസം ഒരു പേടി താഴേ പോവാൻ…
പേടിച് പേടിച് താഴേ പോയി…
സ്റ്റെപ്പിൽ നിന്ന് എത്തി അടുക്കള നോക്കി
ഇല്ല റോക്കി ഭായ് സ്വർണം കുഴിക്കാൻ മില്ലിൽ പോയി തോന്നുന്നു
ശ്വാസം വിട്ട് തിരിഞ്ഞത് നേരെ റോക്കി ഭായ്ടെ മുന്നിൽ തന്നെ…
ഞാൻ ഒന്ന് ചിരിച്ച് കാട്ടി
ഞാൻ : സോറി ആവേശത്തിൽ പറഞ്ഞതാ
ഇത്രയും പറഞ്ഞ ഞാൻ തിരിഞ്ഞ് നടന്നു…
ഒന്ന് നിന്നെ.. അച്ഛന്റെ പിൻവിളി
ഈശ്വരാ കലാഷ് നിക്കാവോ എടുത്ത് വെടിവെച്ചിടാൻ ആണോ…
ഞാൻ മനസ്സിൽ വിചാരിച്ച് തിരിഞ്ഞ് നോക്കി…
അച്ഛൻ തോക്കല്ല കാർഡ് എനിക്ക് നേരെ ചൂണ്ടി
ഞാൻ : അച്ഛാ
അച്ഛൻ : ഇന്നാ ഫോൺ വാങ്ങിക്കോ
ഞാൻ : വേണ്ട ഞാ
അച്ഛൻ : പിടിക്കാൻ
ഞാൻ പേടിച്ച് ഒറ്റ വലി
അച്ഛൻ : 1342
ഞാൻ : എന്താ ച്ഛാ
അച്ഛൻ : ഓ…കഴുത, പാസ്‌വേഡ് ഒന്ന് മൂന്ന് നാല് രണ്ട്
ഞാൻ : അച്ഛൻ വാങ്ങി തന്നാ മതി
അച്ഛൻ : വേണ്ട ഇനി അച്ഛൻ മോന് ഒരു ഫോൺ പോലും വാങ്ങി തന്നില്ല വേണ്ട പണി എടുത്ത് വാങ്ങിയ ഫോൺ അല്ലെ
ഞാൻ : അച്ഛാ അത് അമ്പത് വരും
അച്ഛൻ : ഓ രാജു പറഞ്ഞു…
ഞാൻ : അത് നിർത്തി അച്ഛാ
അച്ഛൻ : എന്തെങ്കിലും വാങ് പിന്നെ ഇതിന്റെ പൈസ ഞാൻ ശമ്പളത്തിൽ പിടിക്കും കേട്ടോ
ഞാൻ : ശെരി…😊
അച്ഛൻ : ശെരി…
ഞാൻ : കാലത്ത് തന്നെ ആരെ കണ്ടോ എന്തോ
പവി : ഞാനും അമ്മേം ചെറിയും കൂടെ കൊറേ പറഞ്ഞു അച്ഛനെ അതാ ഈ മനംമാറ്റം…
ഞാൻ : ശെരി വാ ഓഡർ ചെയ്യാ എന്തായാലും ശബളം ഒന്നും ഇല്ല
പവി : അമ്മേ മോൻ അറുപത്തി ഒമ്പതിനായിരം രൂപടെ ഫോൺ ബുക്ക് ചെയ്തു…
അമ്മ : അച്ഛൻ വന്ന് കിട്ടും നോക്കിക്കോ…