കാര്യം മനസ്സിലായല്ലോ എല്ലാർക്കും മനസ്സിലായി ഇനി തൊടങ്ങും സങ്കടം സഹതാപം ഞാൻ മനസ്സിൽ ഓർത്തു….
ഞാൻ ഒരു പൂച്ച ചിരി ചിരിച്ച് കേറി പോയി…
പണി ഒന്നും ഇല്ല ഫോണും ഇല്ല അപ്പൊ എന്ത് ഒറക്കം തന്നെ….
ഞാൻ ഷീറ്റ് താഴേ ഇട്ട് കെടന്നതും ചെറി കേറി വന്നു
ചെറി : ഡേയ് ഡേയ്…
ഞാൻ : എന്നയ്യാ
ചെറി : വാ നമ്മക്ക് പോയി ഫോൺ വാങ്ങാ വാടാ ഇച്ചു പറഞ്ഞു ഇപ്പൊ തന്നെ അവന് ഫോൺ വാങ്ങി കൊടുക്കാൻ വാ തങ്കോ
ഞാൻ : ചെറി
ചെറി : സൊല്ല് ഡാ
ഞാൻ : ണാ കെളമ്പറെനേ…
ചെറി : എങ്കെ
ഞാൻ : ഊർക്ക്
ചെറി : എന്ന ഡാ എന്നാച്ച്
ഞാൻ : അച്ഛൻ കണ്ടില്ലേ എനിക്ക് വേണ്ട ചെറി… അങ്കെ തിറു ഇറ്പ്പാ ഏതാച്ച് പണ്ണി അങ്കെ ഇറ്ക്കെ…
ചെറി : നിനക്ക് വേണ്ടി ആണ് ഞാൻ ഇങ്ങോട്ട് വന്നേ അപ്പൊ നീ പോറേ അപ്പൊ…
ഞാൻ : ചെയ്യാത്ത കാര്യത്തിന് പഴി കേട്ടത് കണ്ടില്ലേ….
ചെറി : നീ വാ എണീക്ക്
ചെറി എന്നെ കുത്തി പൊക്കി താഴേ കൊണ്ട് പോയി…
ചെറി : ചേട്ടത്തി ചേട്ടത്തി
ഹോളിൽ നിന്ന് ചെറി വിളിച്ച് പറഞ്ഞു
അമ്മ : എന്താ ഡാ….
ചെറി : അവൻ ചെന്നൈ പോവാന്ന്
അമ്മ : എന്തിന്
ചെറി : ചെയ്യാത്ത കാര്യത്തിന് പഴി കേട്ട് ഇവടെ നിക്കാൻ വൈയ്യ പോലും അവൻ പറഞ്ഞത് ന്യായം അല്ലെ അവന് പറയാൻ ഉള്ളത് കേക്കാൻ ആർക്കും സമയം ഇല്ലല്ലോ
അച്ഛൻ ചെറിയെ ഒന്ന് നോക്കി
ചെറിയമ്മ : നിങ്ങള് അവനെ കൊണ്ട് പോയി വാങ്ങി കൊടുക്ക് ന്നെ ഫോൺ…
പവി : രാമു ഫോണൊന്നും വെറും തറയിൽ പോലും വക്കില്ല അറിയോ അത്ര സൂക്ഷിച്ചാ അവൻ ഉപയോഗിക്കുന്നെ….
ഞാൻ മേലേക്ക് വീണ്ടും നടന്നു
ഞാൻ ആയിട്ട് ഒന്നും നശിപ്പിച്ചിട്ടില്ല എന്താ അറിയോ പെട്ടെന്ന് കേട് വരുത്തിയാ വാങ്ങി തരാൻ ആരൂല്ലാ… എനിക്ക് അത് നല്ലപോലെ അറിയാ…😏