ഇന്ദ്രൻ : നീ ഇത് പറ
ഞാൻ : പിന്നെ കട്ടക്ക് പിന്നെ നിന്നെ പണിഞ്ഞ എല്ലാത്തിനേം നമ്മക്ക് പൊക്കാ….
ഇന്ദ്രൻ : ഒന്നും വേണ്ട
നന്ദൻ : ഡാ അവര് ഇനിയും വരും
ഇന്ദ്രൻ : വരട്ടെ
ഞാൻ : അളിയാ ഞാൻ ചെന്നൈ പോയി ഫ്രണ്ട്സ്സ് ഒക്കെ ഒണ്ട് പക്ഷെ ഞാൻ എന്നും നിങ്ങളെ ഓർക്കും ഡാ… 🥹
നന്ദൻ : നീ വിട് മോനെ
ഞാൻ : നന്ദ ചെക്കനെ ഒണ്ടാക്കിയ ആരേം വിടാൻ പാടില്ല…
ഇന്ദ്രൻ : ആരേം വിടാൻ പാടില്ലേ
ഞാൻ : ആരേം ആര് സൂസി പിന്നെ എന്ത് വിഷ്ണു പിന്നെ ഹരിയാ
ഇന്ദ്രൻ :ഡാ ടൈം ആയി നീ പോ…
ഇഷ്ട്ടം ഇല്ലെങ്കിൽ കൂടെയും ഞാൻ അവടെ നിന്ന് വീട്ടിലേക്ക് വന്നു…പെട്രോൾ അടിക്കാൻ പോയപ്പോ പവിക്ക് നൂഡിൽസ് വാങ്ങി വീട്ടി പോയി…
ഇന്നാ ഡീ കഴിച്ചോ ഞാൻ ബോക്സ് പവിക്ക് കൊടുത്തു
ടീവി ഓൺ ആക്കി ഇരുന്നു…
അപ്പൊ അച്ഛനും ചെറിയും ചെറിയമ്മേം അച്ചു എല്ലാരും കൂടെ വന്നു…
ഉള്ളിൽ ഒണ്ട് ഒരു കാര്യത്തിന് വിളിച്ചാ കിട്ടില്ലല്ലോ പിറുപിറുത്ത് അച്ഛൻ ഉള്ളിലേക്ക് കേറി വന്നു
അച്ഛൻ : നിന്റെ ഫോൺ എവടെ ഡാ ഇവരെ വിളിക്കാൻ പോവാൻ പറയാൻ വിളിച്ചിട്ട് നോട്ട് റീച്ചബൾ കൂട്ട് കാരെ കിട്ടിയപ്പോ പഴയ പോലെ ആവാൻ ആണോ ഹേ…
ഞാൻ : അല്ല അച്ഛാ അത്…
അച്ഛൻ : ദേ ഞാൻ ഒരു കാര്യം പറയാ പഴയ പോലെ നടക്കാൻ ആണേ വിട്ടോ ചെന്നൈക്ക് തന്നെ പൊക്കോ….
അടുക്കളയിൽ നിന്ന് അമ്മ വന്നു പിന്നാലെ പവിയും അവളും…
അമ്മ : എന്താ
ചെറി : ചേട്ടത്തി ഇവനെ ഏട്ടൻ വിളിച്ചപ്പോ ഫോൺ കിട്ടില്ലാ അത്ര തന്നെ…
പവി : അതാണോ അത് അവന്റെ ഫോൺ ഇന്നലെ ചേട്ടത്തിടെ കൈയ്യീന്ന് താഴേ വീണ് പൊട്ടി പതിനേഴായിരം രൂപ വേണം അത് കൊണ്ട് അവൻ നേരാക്കിട്ടില്ലാ….