അതിലെ ഒരു മുഖം പപ്പടെ പിടിച്ച് കുലുക്കി…
ബാത്രൂം ഡോർ അടയുന്ന ശബ്ദം കൂടെ ആയപ്പോ ഞെട്ടി ഫോൺ അവളുടെ കൈയ്യിൽ നിന്ന് താഴേ വീണു…
കുളി കഴിഞ്ഞ് വരുമ്പോ എന്തോ താഴേ വീണ ഒച്ച അങ്ങോട്ട് പോയി നോക്കിയതും ഞാൻ കാണുന്നത് താഴേ കെടക്കുന്ന എന്റെ ഫോൺ
ഡീ നീ എന്റെ ഫോൺ താഴേ ഇട്ടല്ലേ ഡീ ശവമേ മൂന് കൊല്ലം പാത്രം കഴുകിയും വെളമ്പിയും വാങ്ങിയ ഫോണാ അറിയോ ചൂലേ
അവള് കൈ കൊണ്ട് ഇല്ലന്ന് കാട്ടി…
ഞാൻ ഫോൺ നെല്ലത് നിന്ന് എടുത്തു പോയി സൈഡ് കുത്തി ആണ് വീണേ ഫോൺ പോയി
എന്റെ രണ്ട് കൊല്ലത്തെ കാറ്ററിംഗ് വർക്കും അന്ന് കേട്ട തെറി വിളി കഷ്ട്ടപാട് എല്ലാം മനസ്സിൽ ഓടി വന്നു…
ഇവടെ നിന്നാ അടിച്ച് കൊല്ലും ഞാൻ ശവത്തിനെ………..ചെലപ്പോ
> അടുത്ത ദിവസം രാവിലെ
സാർ ഡിസ്‌പ്ലെ പോയി മാറ്റണം ഇതേതാ 12 മിനി ലെ ഒരു പണി ചെയ്യ് സാർ സാർ പോയിട്ട് രണ്ട് ദീസം കഴിഞ്ഞ് വന്നോ സാദനം റെഡി ആവും
ഞാൻ : അല്ല ബ്രോ എത്ര ആവും
അവൻ : ഒരു 17k വരും
ഊമ്പി
അവൻ : എന്താ സാറേ
ഞാൻ : ഏയ് ഒന്നൂല്ലാ ബ്രോ
അവൻ : ഓഡർ ഇട്ടോട്ടെ
നമ്പർ ഇടാ💡
ഞാൻ : അതെ ബ്രോ എനിക്ക് ഇന്ന് വൈകീട്ട് ബാംഗ്ലൂർ പോണം ഇപ്പൊ കിട്ടോ ബ്രോ
അവൻ : അയ്യോ സാദനം വരുത്തണം ബ്രോ എന്താ വച്ചാ ഡിസ്‌പ്ലെ ഉള്ളത് മിനിങ്ങാന്ന് പോയി…
ഞാൻ : അയ്യോ പോയാ തിരിച്ച് വരാനും പറ്റില്ല… ശെരി ഞാൻ വേറെ എവടെ എങ്കിലും കൊടുക്കാ വേറെ വഴി ഇല്ല ഇപ്പൊ…
അവൻ : ശെരി ബ്രോ ഇതാ ഫോൺ… 😊
ഞാൻ : സോറി ബ്രോ…
അവൻ : കൊഴപ്പില്ല…
നൈസിന് അവടെ നിന്ന് വലിഞ്ഞു…
വടിച്ച് നക്കിയാ ഒരു ഏട്ടായിരം കാണും…. ഹും തൽക്കാലം ഫോൺ വേണ്ട… 17k എങ്ങോട്ട് പോവാൻ….