നിന്റെ ദേഹത്ത് തൊട്ടുള്ള കളി ഇല്ലേ തൊട്ട് നോക്ക് ട്ടോ…. ഒരാഴ്ച എന്റെ ഭാര്യ വായ തൊറക്കതുമ്പോ നൂറ് വട്ടം ഓർക്ക് ആവശ്യം ഉള്ളതിനാണോ അതോ ആവശ്യം ഇല്ലാത്തതിനോ ന്ന്… ഇനി എന്റെ ദേഹത്ത് കൈ വച്ചാ നിന്റെ വിധി ആവും ചൂലേ…
ഞാൻ നേരെ വണ്ടി എടുത്ത് നന്ദന്റെ വീട്ടി പോയി… അവൻ എന്നെ കൂട്ടി അവന്റെ കൂട്ടുകാരന്റെ വീട്ടിൽ പോയി അവടെ ആ ചെക്കന്റെ നിശ്ചയം ആണ് വെള്ളിയാഴ്ച പാവം ആരും ഇല്ലാത്ത രണ്ട് പിള്ളേര്… എല്ലാരും ഉള്ള എന്നെ കാളും ഹാപ്പി അവര്…ഒരുപാട് പേര് ഒണ്ടായിരുന്നു ഗാങ് വലുതായി….
പിന്നെ അവരെ ഒക്കെ പരിചയപെട്ട് രാത്രി ആയി വീട്ടി വരാൻ
ഡാ മോക്ക് വായില് മുറി എന്തോ ആണെ, വായ തൊറക്കാൻ പറ്റുണില്ല…
ഞാൻ : അപ്പൊ ഞെക്ക് ഏറ്റു… ഗുഡ്
ഞാൻ : ചൂട് കുരു വല്ലതും ആവും….
അച്ഛൻ എന്നെ ഒന്ന് നോക്കി…
ഞാൻ : എവടെ ഇപ്പൊ
അമ്മ : റൂമിൽ ഒണ്ട് കഴിച്ചിട്ട് പോയി
തീറ്റ എടുക്കാൻ ഒരു കൊള്ളയും ഇല്ല… ഞാൻ മനസ്സിൽ വിചാരിച്ചു…
റൂമിൽ ചെല്ലുമ്പോ ലൈറ്റ് ഇല്ല
ഞാൻ ലൈറ്റ് ഇട്ടതും പപ്പ ഒന്ന് ഞെട്ടി
ഇവക്ക് ഇത്ര പേടിയോ ശവം 🤡
ഞാൻ : എന്താ വേദന ആണോ
അവള് ഒന്നും മിണ്ടിയില്ല
ഞാൻ : ഏഹ്…
പപ്പ എന്നെ ഒന്ന് തല പൊക്കി നോക്കി
ഞാൻ : വേദന ആണോന്ന്
പപ്പ കണ്ണ് തൊടച്ച് ഇല്ലെന്ന് തല ആട്ടി…
ഞാൻ നേരെ ബാത്ത് റൂമി പോയി തിരിച്ച് വന്നു…
Aswathi calling….
റൂമിൽ കെടക്കുന്ന പപ്പ കണ്ടത് നിർത്താതെ ഉള്ള ശിവടെ ഫോൺ വൈബ്രേഷൻ ആണ്….
സഹി കെട്ട് അവളത് എടുത്ത് നോക്കി
ശിവയും അവന്റെ മുതുകത്ത് ഉപ്പ് ചാക്ക് പോലെ ഇരിക്കുന്ന പെണ്ണും….
അവളത് കട്ടാക്കി… ഫോൺ എടുത്ത് നോക്കി
ഗാലറി മുഴുവൻ ഫോട്ടോസ്
പെട്ടെന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ അവളുടെ കണ്ണിൽ പെട്ടു…