ഞാൻ : പിന്നെ കാണാതെ
മൊട്ട : ഇപ്പോ എന്തിന് വന്നേ
ഞാൻ : നിന്റെ കടേ അളിയാ
മൊട്ട : ഹാ
ഞാൻ : ഞാൻ ദേ ഇത് വാങ്ങാൻ
മൊട്ട : നിനക്ക് അവന്റെ നമ്പർ വേണോ
എന്നെ വീണ്ടും മുറിവേൽപ്പിക്കുന്ന അടുത്ത ചോദ്യം പക്ഷെ ഈ അവസ്ഥയിൽ എനിക്ക് അവരെ ആവശ്യം ആണ് എനിക്ക് ആരും ഇല്ല എന്ന ചിന്ത എന്നെ കൊണ്ട് ഇന്ദ്രന്റെ നമ്പർ വാങ്ങിപ്പിച്ചു…
> വീട്ടിൽ എത്തുമ്പോ എന്റെ സന്തോഷം കണ്ട് പവി ചിരിച് കാര്യം ചോദിച്ചു
നിക്ക് ഞാൻ കൈ കൊണ്ട് ആക്ഷൻ കാട്ടി അച്ഛന്റെ അടുത്ത് പോയി
ഞാൻ : അച്ഛാ ദാ പൈസ
അച്ഛൻ : നീ ആറ് മണിക്ക് എറങ്ങിയിട്ട് ഇത്ര നേരം എവടെ പോയെ
ഞാൻ : ഞാൻ വണ്ടിക്ക് ചെറിയ ഒരു കൊഴപ്പം പോലെ അപ്പൊ വർഷാപ്പ് പോയി
അച്ഛൻ : ശെരി… ഇന്നാ അച്ഛൻ ഒരു നോട്ട് കെട്ട് എനിക്ക് തന്നു
ഞാൻ : എന്തിനാ അച്ഛാ
അച്ഛൻ : നാളെ ബസ്സ് എടുക്കണം നീ പോ ചെലവ് കാണും വച്ചോ…
ഞാൻ : നാളെ ആണോ വണ്ടി വരണേ
അച്ഛൻ : ഹാ
ഞാൻ : ഉം
ഞാൻ തിരിഞ്ഞ് നടന്നു…
പവി : എന്താ സീൻ നല്ല സന്തോഷം ആണല്ലോ മോനെ
ഞാൻ : അ
വന്നോ നീ…അമ്മ അച്ഛന്നുള്ള ചായയും കൊണ്ട് വന്നു…
ഞാൻ : അമ്മ ഞാൻ ഇപ്പൊ പോവും കഴിക്കാൻ തന്നാ ഓക്കേ…
അമ്മ : കഴിക്കാൻ ആയില്ല മോനെ
ഞാൻ : ശെരി ഞാൻ വെളിയില് കഴിക്കാ… 😊
അമ്മ : ശെരി…
എന്താ ഡാ കാര്യം അമ്മ പോയതും പവി എന്റെ കൈക്ക് തട്ടി കൊണ്ട് ചോദിച്ചു…
ഞാൻ : നീ വാ…
ഞാൻ മേളിലേക്ക് കേറി…
പവി : പറ കാര്യം പറ ഡാ ഏട്ടാ