രാത്രി മുഴുവൻ ഞങ്ങള് സംസാരിച്ചിരുന്നു… എടക്ക് ഇന്ദ്രനും നന്ദനും അശ്വതിയും നടന്ന് പോയി…
അടുത്ത ദിവസം കാലത്ത് അശ്വതി പെട്ടി പൊട്ടിച്ചു…
അത് മുഴുവൻ ഇന്ദ്രന് കൊണ്ട് വന്ന ഡ്രസ്സ് ഷൂ പെർഫ്യൂo…അമ്മോ….
ഇന്ദ്രൻ : നിന്റെ ഗിഫ്റ്റ് വാങ്ങിയാ ഭാര്യ എന്നെ വീട്ടി കേറ്റില്ല😂
അച്ചു : എന്നാ നീ അങ്ങോട്ട് വന്നോ ഞാൻ നോക്കാ ഡാ നിന്നെ
ഇന്ദ്രൻ : i got a sugar momi 🤙
അച്ചു : sugar mummy നിന്റ 😂
> ഒരു ഉച്ച ആയതും ഒരു വാട്സാപ്പ് ഓഡിയോ വന്നു പപ്പടെ ആണ്
[ ഓഡിയോ
പപ്പ : ഹലോ ദീപക് ചേട്ടൻ അല്ലെ
ദീപക് : അതെ
പപ്പ : താൻ എന്തിനാ ഡോ എന്റെ ഭർത്താവിനോട് അതൊക്കെ പറഞ്ഞത് അത് ഇല്ലാത്ത കാര്യം ആണ്
ദീപക് : ഏത് ഭർത്താവ് നിന്റെ ഭർത്താവിനെ എനിക്ക് അറിയ പോലും ഇല്ല
പപ്പ : അപ്പോ ഇന്നലെ നിങ്ങള് കണ്ടതോ
ദീപക് : ഹലോ ഞാൻ ദുബായിലാ അയാള് വേറെ ആരെ എങ്കിലും ആയിരിക്കും കണ്ടത് ]
അപ്പൊ തന്നെ എനിക്ക് കോൾ വന്നു
ഞാൻ വെളിയിലേക്ക് എറങ്ങി കോൾ അറ്റന്റ് ചെയ്തു
പപ്പ : എനിക്കിട്ട് ഒണ്ടാക്കിയതാ അല്ലെ ഡാ ഡ്രൈവറേ
ഞാൻ : നീ മണ്ടി ആയത് എന്റെ കൊഴപ്പാ 🤏
പപ്പ : നീ ഇങ്ങോട്ട് ഇപ്പൊ തന്നെ വരണം
ഞാൻ : ഒന്ന് പോയേടി
പപ്പ : ശിവ മര്യാദക്ക് വന്നോ അല്ലെ ഞാൻ ഇപ്പൊ തൂങ്ങിചാവും നിന്റെ പേരും എഴുതി വച്ചിട്ട്
ഞാൻ : ഒരു സെക്കന്റ്… ആയി… ചെയ്തോ ചെയ്തോ എനിക്ക് തെളിവ് ഇത് മതി നീ ഇപ്പൊ പറഞ്ഞത് റെക്കോർഡ് ആയിട്ടോ.. അപ്പൊ ശെരി… പിന്നെ സഞ്ചയനത്തിന് മുന്നേ ഞാൻ അങ്ങ് എത്താം ഓക്കേ…
ഞാൻ ഫോൺ കട്ടാക്കി…
വൈകീട്ട് നല്ല അടിപൊളി വൈബ് ആയിരുന്നു… നയനടെ പാട്ട് ഇന്ദ്രന്റെ കൊട്ട് നന്ദന്റെ ഊക്ക് അശ്വിന്റെ ചളി….