പപ്പ : എന്റെ മുത്ത് എന്ത് പറഞ്ഞാലും ഓക്കേ
ഞാൻ : ഇന്ന് നമ്മടെ ആദ്യ രാത്രി ആയിരിക്കും അങ്ങനെ പ്രോമിസ് തന്നാ ഞാൻ പോവില്ല
പപ്പ : ശെരി എല്ലാം ഡ്രൈവർ പറയുന്ന പോലെ 😍
ഞാൻ : കളിക്കല്ലേ നീ…😡
ഇത്രേ ഉള്ളു ഡാ നീ അവന്റെ ഒരു കോപ്പിലെ ഫസ്റ്റ് നൈറ്റ്… പപ്പ പൊട്ടിച്ചിരിച്ച് എന്നെ നോക്കി പറഞ്ഞു…
ഞാൻ : ശെരി എന്ത് ചെയ്‌താൽ നീ എന്നെ പോവാൻ വിടും അത് പറാ
പപ്പ : കോടി രൂപ തന്നാ നീ പോവില്ല
ഞാൻ : ശെരി ആയിക്കോട്ടേ ഞാൻ പോയി പറയാ താഴേ
പപ്പ : എന്ത്
ഞാൻ : നിന്റെ കല്യാണം മൊടങ്ങിയത് എങ്ങനാന്ന് ഞാൻ വരുന്ന വഴി നിന്റെ എഞ്ചിനീയറിനെ കണ്ടു 🤏
പപ്പ അത്ഭുതത്തോടെ നോക്കി നിന്നു
ഞാൻ : അല്ലെങ്കിലും ശെരി ആണ് ഞാൻ നിന്റെ പട്ടി ആയി ജീവിക്കാൻ ആഗ്രഹിക്കുന്നു… അമ്മ ഇവൾടെ ഇല്ലേ
ശിവ നോ ; കത്തി ജ്വലിക്കുന്ന ദേഷ്യത്തിൽ പപ്പ എന്നെ നോക്കി…
ഞാൻ : അല്ല ഡീ ഈ കാര്യം എന്റെ വീട്ടിൽ അറിഞ്ഞാ ഞാൻ ഒന്നും ചെയ്യണ്ട നിന്നെ എന്റെ തലയിൽ കേറ്റി വച്ച മഹാൻ ഇല്ലേ അങ്ങേര് തന്നെ നിന്നെ ചവിട്ടി വെളിയിൽ കളയും… ഇനി പറ ഞാൻ നിക്കണോ അതോ പോണോ
പപ്പ : ശിവ നീ എന്നെ ദേഷ്യം പിടിപ്പിക്കാ ശിവാ
ഞാൻ : നിനക്ക് ദേഷ്യം വന്നാ എനിക്കൊരു പുല്ലും ഇല്ല എടി എടി എടി…അപ്പൊ ചുമ്മാ അല്ല അവൻ നിന്നെ ഇട്ടിട്ട് പോയെ കൊള്ളാ… പാവം എന്റെ അച്ഛനെ നിന്റെ തന്ത പറ്റിച്ചല്ലേടി മൂദേവി 😡
പപ്പ ഒന്ന് അലറി
ഞാൻ : ഒച്ച വക്കല്ലേ ഞാൻ നിന്നെ എന്തോ ചെയ്യാ വിചാരിക്കും അത് എന്റെ മാർക്കറ്റ് ഇടിയാൻ കാരണം ആവും പതുക്കെ… അപ്പൊ പറ shall i move