ഞാൻ : ഡോക്ടർ ഇല്ല പിന്നെ വന്നാ മതി പറഞ്ഞു…
ഇയാൾടെ മുന്നിൽ വച്ച് പറഞ്ഞാ അച്ഛൻ സമ്മതിക്കും പറഞ്ഞാലോ
ഞാൻ : അച്ഛാ
അച്ഛൻ : ഓ
ഞാൻ : അച്ഛാ ഫ്രണ്ട്സ്സ് വന്നിരുന്നു
( ഉള്ളിൽ ഉള്ള എല്ലാരും അങ്ങോട്ട് വന്നു )
അച്ഛൻ : ഓ
ഞാൻ : അവര് വാഗമൺ പോവാൻ വിളിച്ചു പൊക്കോട്ടേ
അച്ഛൻ : കേറി പോടാ 💔
കി ക്കു അങ്കിൾ : ഹാ താൻ എന്താ ഡോ പിള്ളേരെ വെറുപ്പിച്ച് ചേ…
ചെറി : പോട്ടും ണ്ണാ
അച്ഛൻ : അവന്റെ ഒരു ണ്ണ അടിച്ച് കേറ്റി തരും
ചെറി : 😨
കി ക്കു അങ്കിൾ : എടൊ ഇങ്ങനെ ചോദിക്കുന്ന പിള്ളേർ ഒന്നും ഇപ്പൊ ഇല്ല അവര് തീരുമാനം പറയും നമ്മള് എന്താ വച്ചാ ചെയ്ത് കൊടുക്കാ അതാ ഇപ്പൊ ഉള്ള പിള്ളേർ…അത് നോക്കുമ്പോ ഇയാള് തനിക്ക് മര്യാദ തരുന്നില്ലേ അപ്പൊ താൻ സ്നേഹത്തോടെ പൊക്കോ പറയണം അതാ വേണ്ടേ… ഇങ്ങനെ ഉള്ള പിള്ളേർ ഒക്കെ വളരെ കൊറവാ…
കി ക്കു മാമൻ കിച്ചുനേ നോക്കി പറഞ്ഞു…
അച്ഛൻ : എടൊ ഇവൻ കൂട്ട്ക്കാർടെ കൂടെ പോയാ ശെരി ആവില്ല കൃഷ്ണാ
കി ക്കു അങ്കിൾ :ഇങ്ങനെ ജോലി ജീവിതം പറഞ്ഞാ മടുക്കും അയാള് പോയിട്ട് വരട്ടെ…
അച്ഛൻ : എന്നെ തുറിച്ച് നോക്കി…
അമ്മ : പോട്ടെ ന്നെ
അച്ഛൻ : ശെരി ഞാൻ ആയിട്ട് സന്തോഷം ചവിട്ടി കൂട്ടി എന്ന് വേണ്ട…
എന്റെ അപ്പൻ തന്നെ ഇത്
ഞാൻ ആ സന്തോഷത്തിൽ അച്ഛൻ രാവിലെ തന്ന പൈസ തിരിച്ച് കൊടുത്തു…
അമ്മ : നീ വച്ചോ ഡാ അത് 😂
അച്ഛൻ അമ്മേ തുറിച്ച് നോക്കി
അച്ഛൻ ചാടി എണീറ്റു…
അച്ഛൻ : അനാവശ്യം വല്ലതും കാണിച്ചുന്ന് ഞാൻ അറിഞ്ഞാ നിന്റെ സ്റ്റിച്ച് ഞാൻ ഊരി തരും പിന്നെ… കേട്ടോ