അവൾ ഡ്രസിങ് റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തന്നെ അവളെ അവളുടെ കൂട്ടുകാരികൾ അവളെ അഭിനന്ദിക്കുന്നുണ്ടായിരുന്നു… അവൾ എന്റെ മുഖതെക്ക് നോക്കി വളരെ വില കൂടിയ
ഒരു violet കളർ സ്കേർട്ട് പോലത്തെ ഒരു ഡ്രസ്സ് ആയിരുന്നു അത് !! അതിൽ അവളുടെ സൗന്ദര്യം ഒന്നുകൂടി എടുത്തു കാണിക്കുന്നുണ്ടായിരുന്നു.. ഞാൻ അവളുടെ മുഖത്തെക്ക് നോക്കി
അപ്പോൾ അവൾ എന്നെ തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു..
അവൾ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു എന്നിട്ട് എന്നോട് താങ്ക്സ് പറഞ്ഞു / ആ പറഞ്ഞത് ഞാൻ കേട്ടില്ല അവളുടെ ചുണ്ടിന്റെ ചലനം കണ്ടിട്ടാണ് എനിക്ക് അത് മനസിലായത്
“ഡ്രസ്സ് എങ്ങനെ ഉണ്ട് ”
“നല്ലതാ എനിക്ക് ഇഷ്ടായി ”
“ഹോ.. ഇപ്പോൾ എങ്കിലും ഒന്ന് മിണ്ടിയല്ലോ അത് മതി:”
“കളിയാക്കല്ലേ…. ”
“അയ്യോ ഇല്ല കളിയാക്കില്ല,, തനിക്കു എന്നോട് ദേഷ്യം ഉണ്ടോ.. ”
” ഇല്ല ”
“ഇല്ലേ.?? സത്യം.. ”
“ആദ്യം ഇണ്ടായിരുന്നു… പക്ഷെ ഇപ്പം ഇല്ല.. ”
” അതെന്താ ഇപ്പോ ഇല്ലാതെ ”
“ചേട്ടൻ ഒരു പാവമാ ”
” ഓ കണ്ടിട്ട് ഒരു പത്തു മിനിറ്റ് ആയിട്ടില്ല.. അപ്പൊതെക്കും തീരുമാനിച്ചോ ഞാൻ പാവമാണ് എന്ന് ”
അത് പറഞ്ഞപ്പോൾ അവളുടെ മുഖം മാറി… ഞാൻ വിഷയം മാറ്റി..
“നിന്റെ പേര് എന്താ ”
“പൂജ,,, ”
“നീ ഇപ്പൊ എന്താ ചെയ്യുന്നേ ??”
“പ്ലസ് 2”
“എവിട..??”
“St.ജർമ്മൻസ് ”
“ആ നമ്മടെ ആൾ ആണല്ലോ…
നാനും അവിടെയാ പഠിച്ചത്… ”
“മ്മ്മ് ”
” ഞാൻ.. ” പറഞ്ഞു തീർന്നില്ല അപ്പൊതെക്കും
“ആദം അല്ലെ “
കണ്ണും കണ്ണും കൊള്ളയടിത്താൽ 2
Posted by