“അളിയാ കഥ ഒന്നും പറയാൻ സമയം ഇല്ല,,, നീ വേഗം ആദം അന്ന് ഇവിടെ കൊണ്ട്വച്ച ഡ്രസ്സ് എടുത്തിട്ട് വാ ”
അവൻ വേഗം പോയി ഡ്രസ്സ് എടുത്തുകൊണ്ടു വന്നു… അത് എന്റെ കൈയിൽ തന്നു…
അത് ഞാൻ അവൾക്കു കൊടുത്തു!
അവൾ ആദ്യം അത് വാങ്ങിയില്ല പിന്നെ അവളുടെ കൂട്ടുകാരികൾ നിർബന്ധിച്ചപോൾ അവൾ അത് വാങ്ങി…
“അതാണ് ഡ്രസിങ് റൂം നീ അവിടെ പോയി മാറിക്കോ.. ”
ഡ്രസിങ് റൂം ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു…
അവൾ ആരുടേം മുഖത്ത് നോകാതെ ഡ്രസിങ് റൂമിലേക്ക് നടന്നു….. ഡ്രസിങ് റൂമിനു അടുത്ത് എത്താറായപോൾ അവൾ നിന്നു
എന്നിട്ട് ഡ്രസിങ് റൂമിൽ നോക്കി കുറച്ചു നേരം ആലോചിച്ചു… അവളുടെ മുഖത്ത് എന്തോ ടെൻഷൻ ഉള്ള പോലെ… അത് എന്ത് ആണ് എന്ന് മനസിലാക്കാൻ എനിക്ക് അധികം പ്രയാസപെടെണ്ടി വന്നില്ല…
ഞാൻ അവിടെ തന്നെ നിന്നട്ട് പറഞ്ഞു… “അതിന്റെ ഉള്ളിൽ ക്യാമറ ഒന്നും വച്ചിട്ടില്ല,,,, i respect women ”
അത് പറഞ്ഞപോൾ അവൾ എന്നെ തിരിഞ്ഞു നോക്കി..അവളുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു…
അവളുടെ മാത്രം അല്ല അവളുടെ കൂട്ടുകാരിമാരുടെo കണ്ണിൽ അ വികാരം തന്നെ….
ഇതൊക്കെ എന്ത് എന്നൊള്ള ഭാവത്തിൽ നാനും നിന്ന്…
ഈ സമയത്തു ഞാൻ ഇജാസിനെ ഒന്ന് നോക്കി….., എന്തുന്നാടാ!!!! എന്ന
ഭാവത്തിൽ അവനും, അവനെ ഞാൻ ഒന്ന് കണ്ണിറുക്കി കാണിച്ചു…
അവൾ വേഗം ഡ്രസിങ് റൂമിൽ കയറി കുറച്ചു കഴിഞ്ഞപ്പോൾ ഇറങ്ങി വന്നു.. സത്യം പറഞ്ഞ ഞാൻ കുറച്ചുനേരം അവളെ നോക്കി നിന്നു പോയി അത്ര ഭംഗി ആയിരുന്നു അവളെ ആ ഡ്രെസ്സിൽ കാണാൻ…
കണ്ണും കണ്ണും കൊള്ളയടിത്താൽ 2
Posted by