അങ്ങനെ ഞങ്ങടെ പ്ലസ്ടു കാലഘട്ടം കഴിഞ്ഞു… അവൾ ബാംഗ്ലൂർ പഠിക്കാനും പോയി…. ഞാൻ ഇവിടെ തന്നെ കൂടി…. അവൾ പോയപ്പോൾ തന്നെ ഞാൻ എന്റെ സിം മാറ്റി….
അവൾ ലീവിന് വന്നപ്പോൾ എന്നെ അനേഷിച്ചു അന്ന് എന്നോട് കുറെ പേർ പറഞ്ഞു… ഞാൻ അവളുടെ കണ്ണിൽ പെടാതെ മുങ്ങി നടക്കും..
പിന്നെ അവൾ അത് നിർത്തി…
അതോടെ അത് ഒഴിഞ്ഞു എന്ന് വിചാരിച് ഇരിക്കുമ്പോൾ ആണ് അടുത്ത കുരിശ്…..
പെട്ടന്ന് ഞാൻ സ്വബോധത്തിലേക്ക്
തിരിച്ചുവന്നു….. !!!”
“അവൾ ഇപ്പോ ബാംഗ്ലൂരിൽ അല്ലെ?”
“അതെ”
ദൈവമേ എന്നെ കുറിച്ചുള്ള എല്ലാം ഇവളുടെ അടുത്ത് പറഞ്ഞു കാണുമോ.. ?!,,,ഹേയ്.. അതൊക്കെ ആരെങ്കിലും അനിയത്തിയോട് പറയോ… ചേ… ഞാൻ എന്തിനാണ് ഇപ്പോ ഇങ്ങനെയൊക്കെ വിചാരിക്കുന്നത്…
“ഡി സമയം വൈകിയല്ലാ 10:00 സ്കൂളിൽ എത്തണം എന്ന് പറഞ്ഞതാ ഇപ്പോ 11:00 മണി ആയി”
അവളുടെ ഒരു കൂട്ടുകാരി അത് പറഞ്ഞപ്പോൾ ആണ് അവളും അതിനെ കുറിച്ച് ആലോചിക്കുന്നത്…
അവൾ എന്റെ മുഖതെക്ക് നോക്കി..
“എല്ലാവരെയും ഞാൻ സ്കൂളിൽ ആക്കിതരാം.. ”
“വേണ്ട ചേട്ടന് അത് ബുദ്ധിമുട്ടാവില്ലേ… ”
ഓ സ്ഥിരം ഡയലോഗ്….
കണ്ണും കണ്ണും കൊള്ളയടിത്താൽ 2
Posted by