കണ്ണീർപൂക്കൾ 4
Kannir pookkal Part 4 bY AKH | Click Here to read All Parts
ഞാൻ നിങ്ങളുടെ AKH. കഴിഞ്ഞ ഭാഗം എല്ലാവർക്കും ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ വളരെ
സന്തോഷം ഉണ്ട്.ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടപെടും എന്നു വിചാരിക്കുന്നു ,ഞാൻ കഥ തുടരുകയാണു……
ഞാൻ ആഗ്രഹിച്ച പൊലെയുള്ള ഇണ്ണ യെ തന്നെ ദൈവം എനിക്കായി
കണ്ടുവെച്ചല്ലൊ അതിന് ഒരായിരം നന്ദി ദൈവത്തോട് പറഞ്ഞു കൊണ്ട് ഞങ്ങൾ ആ വീട്ടിൽ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു …
അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി.
വീട്ടിൽ വന്നിട്ടും എനിക്ക് താരേച്ചിയോട് സ്വകാര്യത്തിൽ ഒന്നു സംസാരിക്കാൻ പോലും പറ്റിയില്ല ,രണ്ടു ദിവസം കഴിഞ്ഞപ്പോൾ ,അച്ചനും അമ്മയും ലെച്ചു വും തിരിച്ച് ദുബായിലെക്ക് പറന്നു .
അവർ പോയ രാത്രി ആണു തരേച്ചിയെ എനിക്ക് തനിച്ചു കിട്ടുന്നത്,
ഞാൻ: ചേച്ചി എപ്പോ പറഞ്ഞു ദേവൂ ന്റെ കാര്യം അച്ചനോട് ,
തരേച്ചി: നീ ദേവൂനെ കണ്ടു വന്നതിന്റെ അടുത്ത ദിവസം ഞാൻ
നിന്റെ അമ്മയോട് ഈ കാര്യം സൂച്ചിപ്പിച്ചു അമ്മ അത് അച്ചനോട്
പറഞ്ഞു പിന്നെ അവർ മാമ്മനെ വിളിച്ചു സംസരിച്ചു, അവർക്ക് എല്ലാവർക്കും തൽപര്യം ആയിരുന്നു.
അവർ പണ്ടെ ഇതു മനസിൽ കണ്ടതണെന്നു .ഞാൻ കാരണം ഇതു
പെട്ടെന്നു നടന്നില്ലെ .
ഞാൻ :എന്നാലും എന്നോട് ഒന്നു പറയാം ആയിരുന്നു .ഞാൻ ആകെ ചമ്മി പോയി അവിടെ വെച്ച് .
താര: നിനക്ക് ഒരു സർപ്രസ് ആയിക്കൊട്ടെ എന്ന് എല്ലാവരും പറഞ്ഞു. എന്തായാലും നിനക്ക് സന്തോഷം ആയില്ലെ ‘